Breaking News
Home / News / വൈറസ് ബാധ: നവജാത ശിശുക്കള്‍ മരിക്കുന്നു; ബ്രസീലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വൈറസ് ബാധ: നവജാത ശിശുക്കള്‍ മരിക്കുന്നു; ബ്രസീലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

റിയോഡിജനീറോ: ബ്രസീലില്‍ നവജാത ശിശുക്കളില്‍ അപൂര്‍വ്വ രോഗം ബാധിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ വര്‍ഷം 29 നവജാത ശിശുക്കളുടെ മരണത്തിന് ഇടയാക്കിയ മൈക്രോസെഫാലി എന്ന രോഗം 2400 ഒളം ശിശുകളില്‍ കൂടി സ്ഥിരീകരിച്ചതോടെയാണ് ബ്രസീലില്‍ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചത്.

കഴിഞ്ഞമാസം തലയോട്ടി ചുരുങ്ങുന്ന മൈക്രോസെഫാലി രോഗ ബാധിതരായ കുട്ടികളില്‍ സീക്കാ വൈറസിന്റെ സാന്നിധ്യം ബ്രസീല്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ വൈറസ് ബാധ കൂടുതല്‍ കുട്ടികളില്‍ സ്ഥിരീകരിച്ചു. കുട്ടികള്‍ക്ക് പുറമെ ഇവരുടെ അമ്മമാരിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. നവജാത ശിശുകളുടെ തലച്ചോറിനെ ബാധിക്കുന്ന സിക്കാ എന്ന വൈറസ് കൊതുകളിലൂടെയാണ് പകരുന്നത്.

brazil

ആഫ്രിക്കയിലെ കുരങ്ങു വര്‍ഗങ്ങളില്‍ 70 വര്‍ഷം മുന്‍പാണ് വൈറസ് ബാധ ആദ്യം കണ്ടെത്തിയിരുന്നത്. തുടക്കത്തില്‍ നേരിയ ശാരീരിക ആസ്വാസ്ഥ്യങ്ങള്‍ക്ക് കാരണമാകുന്ന വൈറസ് പിന്നീട് മരണകാരണം ആകുന്ന തരത്തില്‍ നാഡീവ്യൂഹത്തെ ബാധിക്കുന്നതായും കണ്ടെത്തിയിരുന്നു.

ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളുടെ തലയോട്ടി ചുരുങ്ങുന്ന രോഗമാണ് മൈക്രോസെഫാലി. സ്ഥിതിഗതികള്‍ രൂക്ഷമായതോടെ സ്ത്രീകള്‍ ഗര്‍ഭധാരണത്തിനുള്ള സാഹചര്യം ഒഴിവാക്കാനും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Check Also

Madhya Pradesh

മധ്യപ്രദേശിൽ കനത്ത മഴ; 15 മരണം

ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 15 പേർ മരിച്ചു. മേഖലയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിന് ഹെലികോപ്റ്ററിെൻറ …

Leave a Reply

Your email address will not be published. Required fields are marked *