Breaking News
Home / News / Kerala / പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ വിതരണം ചെയ്യുന്നത് മലിനജലം

പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ വിതരണം ചെയ്യുന്നത് മലിനജലം

തൃശൂര്‍: പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ജനങ്ങള്‍ക്ക് ഭാരതപ്പുഴയില്‍ നിന്നും വിതരണം ചെയ്യുന്നത് മലിനജലം. ചെറുതുരുത്തിയിലെ പമ്പ് ഹൗസുകളില്‍ നിന്നാണ് മലിനജലം വിതരണം ചെയ്യുന്നത്.

ഭാരതപ്പുഴ ഇപ്പോള്‍ പുഴയല്ലെന്ന് ഒറ്റക്കാഴ്ചയില്‍ തന്നെ വ്യക്തം. പുല്‍മേടും നീര്‍ച്ചാലുമായി പുഴ പരിണമിച്ചിരിക്കുന്നു. ഇവിടത്തെ വെള്ളത്തെ ആശ്രയിച്ച് കഴിയുന്നത് പാലക്കാട്, തൃശൂര്‍ ജില്ലകളിലെ പതിനായിരക്കണക്കിന് കുടുംബങ്ങളാണ്.

അഴുക്കുചാലിന്റെ പ്രതീതിയുള്ള വെള്ളക്കെട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുകയാണ്. ഷൊര്‍ണൂര്‍ പമ്പ് ഹൗസിന് താഴെയാണ് തുണിയലക്കല്‍. ഈ വെള്ളം ശുദ്ധീകരണം പോലുമില്ലാതെയാണ് വിതരണം ചെയ്യുന്നതെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.

മലിനമായ ജലം ഉപയോഗിക്കേണ്ടിവരുന്നത് മൂലം ഗുരുതരമായ രോഗഭീഷണിയിലാണ് ജനങ്ങള്‍.

bharathapuzha

Check Also

Madhya Pradesh

മധ്യപ്രദേശിൽ കനത്ത മഴ; 15 മരണം

ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 15 പേർ മരിച്ചു. മേഖലയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിന് ഹെലികോപ്റ്ററിെൻറ …

Leave a Reply

Your email address will not be published. Required fields are marked *