Breaking News
Home / News / പുതുവത്സര ദിനത്തില്‍ വിസ്മയം ഒരുക്കാന്‍ ഒരുങ്ങി ബുര്‍ജ് ഖലീഫ

പുതുവത്സര ദിനത്തില്‍ വിസ്മയം ഒരുക്കാന്‍ ഒരുങ്ങി ബുര്‍ജ് ഖലീഫ

പുതുവത്സരദിനത്തില്‍ കരിമരുന്ന് കലാപ്രകടനം കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്താന്‍ ഒരുങ്ങുകയാണ് ദുബായിയിലെ ബുര്‍ജ് ഖലീഫ. നൂറിലേറെ വിദഗ്ധരുടെ രണ്ട് മാസത്തെ പ്രയത്‌നം ആണ് ഇതിന് പിന്നില്‍. ബുര്‍ജ് ഖലീഫക്ക് ചുറ്റും ഒന്‍പതു ലക്ഷത്തോളം ആളുകളെയാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

ബുര്‍ജ് ഖലീഫയില്‍ നിന്നുള്ള വര്‍ണ്ണക്കാഴ്ചകള്‍ക്ക് ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ലോകത്തിന് മുന്നില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഈ കെട്ടിടം കരിമരുന്നില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് വിസ്മയമൊരുക്കുമെന്ന് ഉറപ്പാണ്. ആറുമാസത്തെ മുന്നോരുക്കങ്ങളും രണ്ടു മാസത്തെ കഠിനപ്രയ്തനവുമാണ് ദുബായിയുടെ ആകാശത്ത് പൂരക്കാഴ്ചകള്‍ തീര്‍ക്കുക.

burj

ഒന്നര ടണ്ണിലേറെ വരുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് വെടിക്കെട്ട് ഒരുക്കിയിരിക്കുന്നത്. 700 കിലോമീറ്ററോളം കേബിളുകള്‍ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. പുതുവര്‍ഷപ്പിറവിയില്‍ ബുര്‍ജ് ഖലീഫയില്‍ തുടങ്ങുന്ന കരിമരുന്ന് പ്രകടനം മറ്റിടങ്ങളിലേക്കും വ്യാപിക്കും. 23 മിനുട്ടോളം നീണ്ട് നില്‍ക്കുന്ന വെടിക്കെട്ട് വിസ്മയം ആണ് ഒരുങ്ങിയിരിക്കുന്നത്.

മൊത്തം ഒന്‍പത് ടണ്ണോളം കരിമരുന്നാണ് മാനത്ത് വര്‍ണ്ണക്കാഴ്ച്ചകള്‍ ഒരുക്കുക. പുതുവത്സരത്തെ വരവേല്‍ക്കാന്‍ ദുബായി നഗരം അണിയറിയില്‍ കരതിവെച്ചിരിക്കുന്നത് എന്തായിരിക്കും എന്ന ആകാംക്ഷയിലാണ് ലോകം. ഈ അത്ഭുതക്കാഴ്ചകള്‍ നേരിട്ട് ആസ്വദിക്കാന്‍ നിരവധി വിനോദസഞ്ചാരികളും ദുബായിയില്‍ എത്തിക്കഴിഞ്ഞു. പുതുവത്സരം ആഘോഷിക്കാന്‍ നഗരത്തിലിറങ്ങുന്നവര്‍ക്കായി അധികൃതരും സര്‍വ്വസജ്ജീകരണങ്ങളും ഒരുക്കി കഴിഞ്ഞു.

Check Also

Madhya Pradesh

മധ്യപ്രദേശിൽ കനത്ത മഴ; 15 മരണം

ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 15 പേർ മരിച്ചു. മേഖലയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിന് ഹെലികോപ്റ്ററിെൻറ …

Leave a Reply

Your email address will not be published. Required fields are marked *