Breaking News
Home / News / Kerala / ജിദ്ദ- കൊച്ചി എയര്‍ ഇന്ത്യാ വിമാനം അനിശ്ചിതമായി വൈകുന്നു

ജിദ്ദ- കൊച്ചി എയര്‍ ഇന്ത്യാ വിമാനം അനിശ്ചിതമായി വൈകുന്നു

ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനം അനിശ്ചിതമായി വൈകുന്നു. ഇന്നലെ രാത്രി 11.15-ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. എയര്‍ ഇന്ത്യയുടെ അനാസ്ഥയെ തുടര്‍ന്ന് 95 യാത്രക്കാര്‍ ജിദ്ദയില്‍ കുടുങ്ങി കിടക്കുകയാണ്.

air-india

ഇന്നലെ രാത്രി 11.15 ന് ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടെണ്ടിയിരുന്ന എ.ഐ. 962 നമ്പര്‍ വിമാനമാണ് അനിശ്ചിതമായി വൈകുന്നത്. യന്ത്ര ത്തകരാര്‍ മൂലമാണ് യാത്ര വൈകുന്നതെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. ഇന്നലെ യാത്രക്കാരെ വിമാനത്തില്‍ കയറ്റിയ ശേഷമാണ് യന്ത്രത്തകരാര്‍ സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് മുഴുവന്‍ യാത്രക്കാരെയും വിമാനത്താവളത്തിലേക്ക് മാറ്റി.

ഭൂരിഭാഗം യാത്രക്കാരെയും ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുന്ന 22 പേര്‍ക്ക് ഹോട്ടലിലേക്ക് പോകാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറായി ഇവര്‍ വിമാനത്താവളത്തില്‍ കഴിയുകയാണ്. ഏഴ് മാസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെയുള്ളവര്‍ അനിശ്ചിതമായി വിമാനത്താവളത്തില്‍ കഴിയുകയാണ്.

ജിദ്ദയില്‍ നിന്ന് നിരവധി വിമാനങ്ങള്‍ കൊച്ചിയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. എന്നാല്‍ യാത്രക്കാരെ ഈ വിമാനങ്ങളില്‍ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. യന്ത്രത്തകരാര്‍ പരിഹരിച്ച്, വിമാനം എപ്പോള്‍ യാത്ര പുറപ്പെടുമെന്നും എയര്‍ ഇന്ത്യ വിശദീകരിച്ചിട്ടില്ല.

Check Also

Madhya Pradesh

മധ്യപ്രദേശിൽ കനത്ത മഴ; 15 മരണം

ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 15 പേർ മരിച്ചു. മേഖലയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിന് ഹെലികോപ്റ്ററിെൻറ …

Leave a Reply

Your email address will not be published. Required fields are marked *