Breaking News
Home / News / ദാരിദ്ര്യത്തെ തോല്‍പ്പിച്ച് സുന്ദരിപ്പട്ടം: തായ്‌ലന്റ് സുന്ദരി അമ്മയുടെ കാല്‍ തൊട്ട് വന്ദിക്കുന്ന ചിത്രം ശ്രദ്ധേയമാകുന്നു

ദാരിദ്ര്യത്തെ തോല്‍പ്പിച്ച് സുന്ദരിപ്പട്ടം: തായ്‌ലന്റ് സുന്ദരി അമ്മയുടെ കാല്‍ തൊട്ട് വന്ദിക്കുന്ന ചിത്രം ശ്രദ്ധേയമാകുന്നു

Khanittha-Phasaengതായ്‌ലന്റില്‍ സുന്ദരിപ്പട്ടം നേടിയ ഖനീറ്റ മിന്റ് സസേംഗ് എന്ന പതിനേഴുകാരി അമ്മയുടെ കാല്‍തൊട്ടു വന്ദിക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുന്നു. കഴിഞ്ഞ മാസമാണ് തായ്‌ലന്‍ഡിലെ സുന്ദരി പട്ടം ഇവര്‍ നേടിയത്. ആ സമയം അവളുടെ അമ്മ മാലിന്യതൊട്ടിക്ക് മുന്നില്‍ തന്റെ ജോലിയുടെ ഭാഗമായി നില്‍ക്കുകയായിരുന്നു.  പ്ലാസ്റ്റികും മറ്റ് ഉപയോഗശൂന്യമായ വസ്തുക്കള്‍ പെറുക്കിയും വീട്ടുജോലി ചെയ്തുമൊക്കെയാണ് ഖനീറ്റയെ അമ്മ വളര്‍ത്തി വലുതാക്കിയത്. തന്നെ ഈ നിലയിലെത്തിക്കാന്‍ അമ്മ ചെയ്ത പരിശ്രമങ്ങളെല്ലാം ഈ അവസരത്തില്‍ ഇവള്‍ ഓര്‍ത്തെടുത്തു. മാലിന്യങ്ങള്‍ ശേഖരിച്ച് അവ റീസൈക്കിള്‍ ചെയ്ത് മറ്റാരുടെയും സഹായമില്ലാതെയാണ് അമ്മ ഈ പെണ്‍കുട്ടിയെ വളര്‍ത്തിക്കൊണ്ടു വന്നത്.

തിളക്കമുള്ള കിരീടവും പട്ടവും വസ്ത്രവും അണിഞ്ഞു തന്നെയാണ് അമ്മയുടെ അടുക്കല്‍ ഖനീറ്റ എത്തിയത്. തന്റെ അമ്മയുടെ പാദങ്ങളില്‍ നമസ്‌കരിക്കുന്നതിന് തനിക്ക് യാതൊരു സങ്കോചവുമില്ലെന്നും താന്‍ ഇന്ന് ഏത് നിലയിലെത്തിയോ അതിനുള്ള കാരണം അമ്മയാണെന്ന് ഖനീറ്റ വ്യക്തമാക്കി. തങ്ങള്‍ ഇരുവരും ആത്മാര്‍ത്ഥമായി ജോലി ചെയ്തിട്ടാണ് ജീവിക്കുന്നതെന്നും സുന്ദരി പറഞ്ഞു. പ്രതികൂല സാഹചര്യത്തിലും ജീവിതത്തെ ശുഭപ്രതീക്ഷയോടെയാണ് ഖനീറ്റ കാണുന്നത്.
സാമൂഹ്യമാധ്യമങ്ങള്‍ വഴി ചിത്രമിപ്പോള്‍ ലോകം മുഴുവനും കണ്ടു കഴിഞ്ഞു. തങ്ങളുടെ അന്തസ്സ് കാക്കാന്‍ മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്ന മക്കളുള്ള കാലത്ത് ഈ കാഴ്ച്ച കണ്ണു തുറപ്പിക്കുന്നതാണെന്ന് മിക്കവരും അഭിപ്രായപ്പെടുന്നു.

Check Also

Madhya Pradesh

മധ്യപ്രദേശിൽ കനത്ത മഴ; 15 മരണം

ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 15 പേർ മരിച്ചു. മേഖലയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിന് ഹെലികോപ്റ്ററിെൻറ …

Leave a Reply

Your email address will not be published. Required fields are marked *