Breaking News
Home / Cinema / പൃഥ്വിരാജ് പുതുതലമുറയിലെ ഏറ്റവും കഴിവുറ്റ നടനെന്ന് ബി ഉണ്ണികൃഷ്ണന്‍

പൃഥ്വിരാജ് പുതുതലമുറയിലെ ഏറ്റവും കഴിവുറ്റ നടനെന്ന് ബി ഉണ്ണികൃഷ്ണന്‍

എന്ന് നിന്റെ മൊയ്ദീന്‍ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് പൃഥ്വിരാജിന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ അഭിനന്ദനം. പുതുതലമുറയിലെ ഏറ്റവും കഴിവുറ്റ നടന്‍ പൃഥ്വിരാജ് ആണെന്ന് സിനിമ വിളിച്ചു പറയുന്നുണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.ഈ സിനിമയും സെല്ലുലോയിഡ്’ എന്ന് സിനിമയും ചേര്‍ത്ത് വെയ്ക്കുക; ഈ നടന്റെ റേഞ്ച് വ്യക്തമാകും. ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിലുടെയാണ് ഉണ്ണികൃഷ്ണന്‍ പൃഥ്വിരാജിനെ വാനോളം പുകഴ്ത്തുന്നത്. ഇത്രയ്ക്ക് സാങ്കേതികതികവുളള ഒരു സിനിമ അടുത്തകാലത്ത് മലയാളത്തില്‍ ഉണ്ടായിട്ടില്ലെന്നും ഫെയ്‌സ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.

പാര്‍വതി മേനോനെയും സംവിധായകന്‍ വിമലിനെയും ഉണ്ണികൃഷ്ണന്‍ അഭിനന്ദനം കൊണ്ട് മൂടുന്നുണ്ട്. പാര്‍വതിയുടെ കാഞ്ചനമാല തികച്ചും തീഷ്ണമായ ഒരനുഭവമായിരുന്നു. അസാധാരണമായ അഭിനയശേഷിയുണ്ട്, പാര്‍വതിക്ക് ഉണ്ണികൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Check Also

divya-unn-divorce-collage-13-1471076287

ദിവ്യഉണ്ണി വിവാഹമോചിതയാകാനുള്ള കാരണം

കൊച്ചി: വിവാഹത്തിന് ശേഷം മലയാള സിനിമയില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനിന്ന താരമാണ് ദിവ്യ ഉണ്ണി. എന്നാല്‍ അടുത്തിടെ ദിവ്യയുടെ വിവാഹമോചന …

Leave a Reply

Your email address will not be published. Required fields are marked *