Breaking News
Home / News / Kerala / ഹൈടെക് ഒളിഞ്ഞു നോട്ടക്കാരന്‍ വീട്ടമ്മയെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി

ഹൈടെക് ഒളിഞ്ഞു നോട്ടക്കാരന്‍ വീട്ടമ്മയെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി

കാസര്‍കോട്: നീലേശ്വരത്ത് ഹൈടെക് ഒളിഞ്ഞുനോട്ടക്കാരന്‍ വീട്ടമ്മയെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി. അമ്മയും മൂന്ന് മക്കളും മാത്രം താമസിക്കുന്ന വീട്ടില്‍ എന്ത് നടന്നാലും ഒളിഞ്ഞു നോട്ടക്കാരന്റെ മെസേജ് മൊബൈലില്‍ എത്തുന്നുവെന്നാണ് പൊലീസിന് ലഭിച്ച പരാതി.സൈബര്‍ സെല്ലും പൊലീസും കേസില്‍ അന്വേഷണം നടത്തിയെങ്കിലും ഒളിഞ്ഞ് നോട്ടക്കാരനെ കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട്.

ഈ കാണുന്ന വീട്ടില്‍ എന്ത് നടന്നാലും അത് ആന്ധ്രാ പ്രദേശിലെ അഞ്ജാതനായ ഒളിഞ്ഞുനോട്ടക്കാരന്‍ അറിയും. അയാള്‍ അറിയുക മാത്രമല്ല യുവതിക്ക് ഉടന്‍ മെസേജ് അയക്കുകയും ചെയ്യും. യുവതി ധരിക്കുന്ന വസ്ത്രങ്ങള്‍, കഴിക്കുന്ന ഭക്ഷണം, എന്തിന് യുവതി ഒന്ന് തുമ്മിയാല്‍ പോലും ഒളിഞ്ഞുനോട്ടക്കാരന്‍ അറിയുന്നു. അഞ്ജാതന്റെ ഹൈടെക് ഒളിഞ്ഞു നോട്ടം അതിരുവിടുന്നുവെന്ന് കണ്ടപ്പോള്‍ യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചു. യുവതിയുടെ പരാതി ഗൗരവത്തിലെടുത്ത പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മെസേജുകളുടെ ഉറവിടം ആന്ധ്ര പ്രദേശാണെന്ന് കണ്ടെത്തിയത്.

എന്നാല്‍ പൊലീസ് സ്ഥലത്ത് എത്തിയതിനെകുറിച്ചും പൊലീസിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ലെന്നും യുവതിക്ക് മെസേജ് എത്തിയപ്പോള്‍ കാര്യങ്ങളുടെ ഗൗരവം വീണ്ടും കൂടിയെന്ന് കാമറയ്ക്ക് മുന്നില്‍ വരാന്‍ വിസമ്മതിച്ച യുവതി പറഞ്ഞു. തുടര്‍ന്ന് വീടും പരിസരവും സമീപത്തെ മരങ്ങളും പൊലീസ് പരിശോധിച്ചു. അവിടെയെങ്ങും ഒളികാമറകള്‍ കണ്ടെത്താനായില്ല.

ഇനി ആരാകും ആ ഒളിഞ്ഞു നോട്ടക്കാരന്‍, ഭയത്തിന്റെ പിടിയില്‍ കഴിയുന്ന യുവതിയും മക്കളും പൊലീസ് ഇക്കാര്യത്തില്‍ നോക്കുകുത്തികളാവില്ലെന്ന ഉറച്ച വിശ്വാസത്തിലാണ്. വീട്ടിലെ ചെറു ചലനങ്ങള്‍ പോലും മണത്തറിയുന്ന ഈ ഒളിഞ്ഞു നോട്ടക്കാരന്‍ വീട്ടുകാര്‍ക്ക് വേണ്ടപ്പെട്ടവനാകാമെന്നും പൊലീസ് സംശയിക്കുന്നു

Check Also

Madhya Pradesh

മധ്യപ്രദേശിൽ കനത്ത മഴ; 15 മരണം

ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 15 പേർ മരിച്ചു. മേഖലയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിന് ഹെലികോപ്റ്ററിെൻറ …

Leave a Reply

Your email address will not be published. Required fields are marked *