Breaking News
Home / News / Kerala / ചത്ത കാളയുടെ വയറ്റില്‍ 10 ലക്ഷം രൂപ വിലയുളള ഗോരോചനക്കല്ല്

ചത്ത കാളയുടെ വയറ്റില്‍ 10 ലക്ഷം രൂപ വിലയുളള ഗോരോചനക്കല്ല്

തൃശൂര്‍: ചത്ത കാളയുടെ വയറ്റില്‍ നിന്ന് കെട്ട്കഥകളില്‍ മാത്രം പരിചയമുളള ഗോരോചനക്കല്ല് കണ്ടെത്തി. നഗരത്തില്‍ അലഞ്ഞു നടന്ന കാളയുടെ വയറ്റില്‍ നിന്നാണ് വിലപിടിപ്പുളള ഗോരോചനക്കല്ല് കണ്ടെത്തിയത്.  10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഈ കല്ല് ഏറെ ആയുര്‍വേദ ഔഷധമൂല്യമുള്ളതാണ് . രക്തസമ്മര്‍ദത്തിനും അത്യുത്തമമാണ് ഗോരോചനം. ഇതിന്റെ ഉപോത്പന്നം കണ്ണെഴുതാനും ഉപയോഗിക്കാറുണ്ട്.

തൃശൂരിലെ വടക്കേചിറയ്ക്കുസമീപം അറ്റ്‌ലസ് രാമചന്ദ്രന്റെ സ്ഥലത്തു കോര്‍പറേഷന്റെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന കാള ഇന്നലെ ചത്തതോടെയാണ് കഥകളില്‍ മാത്രം കേട്ടു പരിചയമുളള ഗോരോചനത്തിന്റെ കഥ നാട്ടുകാര്‍ അറിഞ്ഞത്. മണ്ണുത്തിയിലെ വെറ്ററിനറി ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ പിത്തസഞ്ചിയില്‍നിന്നു ഗോരോചനക്കല്ല് കണ്ടെടുക്കുകയായിരുന്നു. അരക്കിലോയോളം തൂക്കമുണ്ട് കല്ലിന്.

പശുക്കളില്‍ അത്യപൂര്‍വമായി മാത്രം കാണുന്ന പ്രതിഭാസമാണ് ഗോരോചനക്കല്ലെന്നും സമീപകാലത്തൊന്നും ഇത്തരമൊരു അനുഭവമില്ലെന്നും വെറ്ററിനറി ഡോക്ടര്‍ പി.ബി.ഗിരിദാസ് പറഞ്ഞു.  2014ലെ തൃശൂര്‍ പൂരത്തോടനുബന്ധിച്ച് അലഞ്ഞുനടക്കുന്ന കന്നുകാലികളെ തളയ്ക്കുന്നതിന്റെ ഭാഗമായി ഈ കാളയെ കോര്‍പറേഷന്‍ പിടികൂടുകയായിരുന്നു. കമ്പി കൊണ്ട് കുടുക്കിട്ടതിനെ തുടര്‍ന്ന് കാളയുടെ മുന്‍കാലിലെ കുളമ്പ് അറ്റുപോവുകയും പഴുപ്പ് ബാധിക്കുകയും ചെയ്തു.തുടര്‍ന്ന് പീപ്പിള്‍ ഫോര്‍ അനിമല്‍ വെല്‍ഫെയര്‍(പോസ്)പ്രവര്‍ത്തകര്‍ കാളയെ ഏറ്റെടുത്തു .ചികില്‍സ കഴിഞ്ഞതോടെ കോര്‍പറേഷന്‍ അധികൃതര്‍ വീണ്ടും കാളയെ ഏറ്റെടുത്തു.

Check Also

Madhya Pradesh

മധ്യപ്രദേശിൽ കനത്ത മഴ; 15 മരണം

ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 15 പേർ മരിച്ചു. മേഖലയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിന് ഹെലികോപ്റ്ററിെൻറ …

Leave a Reply

Your email address will not be published. Required fields are marked *