Breaking News
Home / News / ലോകത്തിലെ ഏറ്റവും രോമമുള്ള ചെമ്മരിയാട് ഓസ്ട്രേലിയയില്‍; വെട്ടിയപ്പോള്‍ കിട്ടിയത് 40 കിലോ രോമം

ലോകത്തിലെ ഏറ്റവും രോമമുള്ള ചെമ്മരിയാട് ഓസ്ട്രേലിയയില്‍; വെട്ടിയപ്പോള്‍ കിട്ടിയത് 40 കിലോ രോമം

ഓസ്‌ട്രേലിയയിലെ കാന്‍ബറയില്‍ 40 കിലോയിലേറെ രോമവുമായി  ചെമ്മരിയാടിനെ കണ്ടെത്തി. വര്‍ഷങ്ങളായി കാട്ടില്‍ അലഞ്ഞ ക്രിസ് എന്ന ചെമ്മരിയാടിനെയാണ് മൃഗ സംരക്ഷണ പ്രവര്‍ത്തകര്‍ കണ്ടെത്തിയത്.  രോമം കാരണം ക്രിസിനെ കാണാനാവത്ത അവസ്ഥയിലായിരുന്നു.  അഞ്ച് പേര്‍ ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് ക്രിസിന്റെ രോമം മുറിച്ചെടുത്തത്. ഏകദേശം 40 കിലോയോളം രോമം ക്രിസിന്റെ ശരീരത്തില്‍ നിന്നും ലഭിച്ചു. ഇതോടെ ലോകത്ത് ഏറ്റവും രോമമുള്ള ആടെന്ന അനൌദ്യോഗിക പദവി ക്രിസിന് ലഭിച്ചു.

sheep-1

ഇത്രയും രോമം ചെമ്മരിയാടിന്റെ ജീവന് തന്നെ ഭീഷണിയായ സാഹചര്യത്തില്‍ രോമം മുറിച്ചെടുക്കുകയായിരുന്നു. രോമത്തിന്റെ ഭാരം കൂടി ചെമ്മരിയാടിന് നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു.

രോമം മുറിക്കുന്നത് ഒരു വെല്ലുവിളി തന്നെയായിരുന്നുവെന്ന് രോമം മുറിക്കാന്‍ നേതൃത്വം നല്‍കിയ ഇയാന്‍ എല്‍ക്കിന്‍സ് പറയുന്നു. തന്റെ 35 വര്‍ഷത്തെ ജോലിക്കിടെ ആദ്യമായാണ് ഇത്രയും രോമം ഒരു ചെമ്മരിയാടില്‍ നിന്നും ലഭിക്കുന്നതെന്നും ഇയാന്‍ പറയുന്നു. 27 കിലോ രോമം ഉണ്ടായിരുന്ന ന്യൂസിലന്റിലെ ഷ്രെക്ക് എന്ന ആടിന്റെ റെക്കോര്‍ഡാണ് ക്രിസ് മറികടന്നത്. ആറ് വര്‍ഷം കാട്ടില്‍ അലഞ്ഞു നടന്ന ഷ്രെക്കിനെ കണ്ടെത്തി രോമം മുറിച്ചെടുക്കുകയായിരുന്നു.

ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന മൃഗരോമം ചെമ്മരിയാടിന്റെ രോമമാണ് .  ഇറച്ചിക്കും കമ്പിളി നിര്‍മ്മിക്കാനും വേണ്ടിയാണ് മനുഷ്യർ ചെമ്മരിയാടുകളെ പ്രധാനമായും വളർത്തുന്നത്. ഇത് കൂടാതെ തുകലിനായും പാലിനായും ശാസ്ത്രീയ പരീക്ഷണങ്ങൾക്കായും ഇവയെ വളർത്താറുണ്ട്. ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, യു.കെ എന്നീ രാജ്യങ്ങളാണ് ചെമ്മരിയാട് വളർത്തലിൽ മുൻപന്തിയിൽ നിൽക്കുന്നത്.

Check Also

Madhya Pradesh

മധ്യപ്രദേശിൽ കനത്ത മഴ; 15 മരണം

ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 15 പേർ മരിച്ചു. മേഖലയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിന് ഹെലികോപ്റ്ററിെൻറ …

Leave a Reply

Your email address will not be published. Required fields are marked *