Breaking News
Home / Business / മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍

മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍

ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായി ഒമ്പതാം തവണയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് മുകേഷ് അംബാനി തെരഞ്ഞെടുക്കപ്പെട്ടു. 1.2 ലക്ഷം കോടിയാണ് അംബാനിയുടെ ആസ്തി. ഫഌപ് കാര്‍ട്ട് ഉടമകളായ സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും ഫോബ്‌സ് മാസിക തയ്യാറാക്കിയ കോടീശ്വരന്‍മാരുടെ പട്ടികയില്‍ 86 ആം സ്ഥാനത്തെത്തി.

4.7 ബില്യണ്‍ ഡോളര്‍ മുകേഷ് അംബാനിയുടെ ആസ്ഥിയില്‍ ഈ വര്‍ഷം കുറവുണ്ടായി. സണ്‍ ഫാര്‍മ്മയുടെ ഉടമ ദിലീപ് സാങ്‌വിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 18 ബില്യണ്‍ ഡോളറാണ് സാങ്‌വിയുടെ ആസ്തി. വിപ്രോയുടെ അസിം പ്രേംജിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് സ്ഥാപനമായ ഫഌപ് കാര്‍ട്ടിന്റെ സ്ഥാപകരായ സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും ഇന്ത്യയിലെ കോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇടും പിടിച്ചു. 86 ആം സ്ഥാനത്താണ് ബെന്‍സാലുമാര്‍. ലക്ഷ്മി മിത്തല്‍ ഉള്‍പ്പടെയുള്ള ശതകോടീശ്വരന്‍മാരുടെ ആസ്തിയില്‍ വന്‍കുറവുണ്ടായെന്നും ഫോബ്‌സ് പറയുന്നു.

Check Also

old-car

Used Car Dealer Sales Tricks Exposed

Don’t act so surprised, Your Highness. You weren’t on any mercy mission this time. Several …

Leave a Reply

Your email address will not be published. Required fields are marked *