Breaking News
Home / News / India / ഇന്ത്യയുടെ അഭിമാനമുയര്‍ത്തി മംഗള്‍യാന്‍ വിജയപഥത്തിലെത്തിയിട്ട് ഇന്ന് ഒരു വര്‍ഷം

ഇന്ത്യയുടെ അഭിമാനമുയര്‍ത്തി മംഗള്‍യാന്‍ വിജയപഥത്തിലെത്തിയിട്ട് ഇന്ന് ഒരു വര്‍ഷം

isroന്യൂഡല്‍ഹി: ചരിത്രം കുറിച്ച് ഇന്ത്യയുടെ ചൊവ്വാദൗത്യം മംഗള്‍യാന്‍ വിജയപഥത്തിലെത്തിയിട്ട് ഇന്ന് ഒരു വര്‍ഷം. 2014 സെപ്റ്റംബര്‍ 24ന് ആയിരുന്നു മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിയത്. ലോകചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു രാജ്യത്തിന്റെ ചൊവ്വാദൗത്യം ആദ്യശ്രമത്തില്‍ തന്നെ വിജയം കണ്ടത്.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ച് 2013 നവംബര്‍ അഞ്ചിനാണ് മംഗള്‍യാന്‍ വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു മംഗള്‍യാന്‍ യാത്ര തുടങ്ങിയത്. 2013 ഡിസംബര്‍ ഒന്നിന് ഭൂമിയുടെ ആകര്‍ഷണപരിധി വിട്ടകന്ന മംഗള്‍യാന്‍ 2014 സെപ്റ്റംബര്‍ 24ന് ഒരു രാജ്യത്തിന്റെ പ്രാര്‍ത്ഥന നിറവേറ്റി.

ഒരു വര്‍ഷത്തിനിടയില്‍ ചൊവ്വയുടെ കാണാക്കാഴ്ചകളെ കുറിച്ച് ആയിരക്കണക്കിന് ചിത്രങ്ങളാണ് മംഗള്‍യാന്‍ അയച്ചത്.

മംഗള്‍യാന്‍ അയച്ചു തന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ സയന്റിഫിക് അറ്റ്‌ലസ് പുറത്തിറക്കിയാണ് ഐഎസ്ആര്‍ഒ മംഗള്‍യാന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചത്. ചൊവ്വയുടെ അന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെയും ഉപരിതലത്തിന്റെ വിവിധ കോണുകളിലുളള ചിത്രങ്ങളും മംഗള്‍യാന്‍ അയച്ചവയില്‍ ഉള്‍പ്പെടുന്നു. ഇവയും ഐഎസ്ആര്‍ഒ പുറത്തുവിട്ട അറ്റ്‌ലസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ട് വര്‍ഷമെന്ന റെക്കോര്‍ഡ് സമയത്തിനുള്ളിലാണ് മംഗള്‍യാന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി വിക്ഷേപിച്ചത്. ഇതുവരെ തകരാറുകളൊന്നുമില്ലാതെ വിജയകരമായി പ്രവര്‍ത്തിക്കുന്ന മംഗള്‍യാന്‍ വര്‍ഷങ്ങളോളം ശാസ്ത്രീയവിവരങ്ങള്‍ നല്‍കുമെന്ന് ഐഎസ്ആര്‍ഒ പ്രതീക്ഷ പ്രകടിപ്പിച്ചു. ആറ് മാസം മാത്രം ആയുസ് പ്രതീക്ഷിച്ചായിരുന്നു മംഗള്‍യാനുമായി ഐഎസ്ആര്‍ഒ മുന്നിട്ടിറങ്ങിയത്.

isro-3

1960കളുടെ തുടക്കം മുതല്‍ ചൊവ്വയുടെ രഹസ്യങ്ങള്‍ കണ്ടെത്താന്‍ വിവിധ രാജ്യങ്ങള്‍ ശ്രമമാരംഭിച്ചിരുന്നു. ചുവന്ന ഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യമുണ്ടോ എന്ന ചോദ്യമാണ് ശാസ്ത്രജ്ഞരെ പ്രലോഭിപ്പിച്ചിരുന്നത്. ഇതുവരെ ലഭിച്ച വിവരങ്ങള്‍ പ്രകാരം ചൊവ്വ ജീവന് അനുകൂലമായ സാഹചര്യങ്ങളുള്ള ഗ്രഹമാണെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

Check Also

Madhya Pradesh

മധ്യപ്രദേശിൽ കനത്ത മഴ; 15 മരണം

ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 15 പേർ മരിച്ചു. മേഖലയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിന് ഹെലികോപ്റ്ററിെൻറ …

Leave a Reply

Your email address will not be published. Required fields are marked *