Breaking News
Home / Politics / ബാബുവിന്റെ വെളിപ്പെടുത്തലില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് അംബികാസുതന്‍ മാങ്ങാട്

ബാബുവിന്റെ വെളിപ്പെടുത്തലില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് അംബികാസുതന്‍ മാങ്ങാട്

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ വിഷ പ്രയോഗത്തിലുണ്ടായ കൂട്ടക്കൊലയുടെ ഉത്തരവാദികളെ പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സമരം നടക്കുന്ന സാഹചര്യത്തില്‍ മന്ത്രി കെ ബാബു കുറ്റസമ്മതം നടത്തിയതില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് എന്‍ഡോസള്‍ഫാന്‍ സംയുക്ത സമരസമിതി ചെയര്‍മാന്‍ അംബികാസുദന്‍ മാങ്ങാട് പറഞ്ഞു.

കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ വിഷമഴ തളിച്ച ഹെലികോപ്ടറില്‍ താനുമുണ്ടായിരുന്നുവെന്നായിരുന്നു മന്ത്രി കെ ബാബുവിന്റെ വെളിപ്പെടുത്തല്‍. ഇത്രയും ഭീകര കീടനാശിനിയാണ് മുകളിലിരുന്ന് താഴേക്ക് വര്‍ഷിച്ചതെന്ന് അറിയില്ലായിരുന്നുവെന്നും മന്ത്രി കുറ്റസമ്മതം നടത്തി. കഴിഞ്ഞ ദിവസം നടന്ന സായിപ്രസാദം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി കെ.ബാബുവിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായത്. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

Check Also

46583499.cms

കെ എം മാണിക്കെതിരായ ബാര്‍കോഴ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു

തിരുവനന്തപുരം: കെ എം മാണിയ്‌ക്കെതിരായ ബാര്‍കോഴ കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി അടുത്തമാസത്തേക്ക് മാറ്റിവെച്ചു. വിജിലന്‍സ് ജഡ്ജ് …

Leave a Reply

Your email address will not be published. Required fields are marked *