Breaking News
Home / Cinema / ഒറ്റാല്‍ മികച്ച ചിത്രം; നിവിന്‍ പോളിയും സുദേവ് നായരും മികച്ച നടന്മാര്‍; നടി നസ്രിയ നസീം

ഒറ്റാല്‍ മികച്ച ചിത്രം; നിവിന്‍ പോളിയും സുദേവ് നായരും മികച്ച നടന്മാര്‍; നടി നസ്രിയ നസീം

തിരുവനന്തപുരം: 2014 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജയരാജ് സംവിധാനം ചെയ്ത ഒറ്റാലാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച നടനുള്ള പുരസ്കാരം നിവിന്‍ പോളിയും സുദേവ് നായരും പങ്കിട്ടു. 1983, ബാംഗ്ലൂര്‍ ഡെയ്സ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് നിവിന്‍ പോളിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. മൈ ലൈഫ് പാര്‍ട്ണര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുദേവ് നായരെ മികച്ച നടനായി തെരഞ്ഞെടുത്തത്.
ഓം ശാന്തി ഓശാനയിലൂടെ നസ്രിയ നസീം മികച്ച നടിയായി. ഒരാള്‍പൊക്കം എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ മികച്ച സംവിധായകനായി. ഒറ്റാലിന്റെ നിര്‍മ്മാതാവ് സെവന്‍ ആര്‍ട്സ് മോഹനാണ് മികച്ച നിര്‍മ്മാതാവ്. ജോണ്‍ പോള്‍ ചെയര്‍മാനായ ജൂറിയാണ് 73 ചിത്രങ്ങള്‍ വിലയിരുത്തിയത്.

മികച്ച രണ്ടാമത്തെ ചിത്രം – മൈ ലൈഫ് പാര്‍ട്ണര്‍
സഹനടന്‍ -അനൂപ് മേനോന്‍ (1983, വിക്രമാദിത്യന്‍)
സഹനടി – സേതുലക്ഷ്മി( ഹൗ ഓള്‍ഡ് ആര്‍ യു)
മികച്ച കഥ – സിദ്ധാര്‍ത്ഥ് ശിവ (ഐന്‍)
തിരക്കഥാകൃത്ത് -അഞ്ജലി മേനോന്‍ ( ബാംഗ്ലൂര്‍ ഡെയ്‌സ്)
മികച്ച ബാലതാരം -മാസ്റ്റര്‍ അദൈ്വത്
ബാലനടി – ഫാത്തിമ
ഗാനരചയിതാവ് -ഒ എസ് ഉണ്ണികൃഷ്ണന്‍ (ലസാഗു)
സംഗീത സംവിധായകന്‍ – രമേഷ് നാരായണ്‍
മികച്ച പിന്നണി ഗായകന്‍ -കെ.ജെ യേശുദാസ്
ഗായിക -ശ്രേയ ഘോഷാല്‍
പശ്ചാത്തല സംഗീതം -ബിജി പാല്‍
ഛായാഗ്രഹണം -അമല്‍ നീരദ്
പ്രത്യേക ജൂറി പരാമര്‍ശം -പ്രതാപ് പോത്തന്‍
മികച്ച പുതുമുഖ സംവിധായകന്‍- എബ്രിഡ് ഷൈന്‍
വസ്ത്രാലങ്കാരം – സമീറ സനീഷ്
അവലംബിത തിരക്കഥ -രഞ്ജിത്ത് (ഞാന്‍)
ശബ്ദ ഡിസൈന്‍ – തപസ്‌നായക് ( ഇയ്യോബിന്റെ പുസ്തകം)
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍) – മിമ്മി മറിയം ജോര്‍ജ് ( മുന്നറിയിപ്പ്)
മേക്കപ്പ്മാന്‍ – മനോജ് അങ്കമാലി (ഇയ്യോബിന്റെ പുസ്തകം)
ജനപ്രീതിയും കലാമേന്മയും- പ്രത്യേക ജൂറി പുരസ്‌കാരം – ഓം ശാന്തി ഓശാന

Check Also

divya-unn-divorce-collage-13-1471076287

ദിവ്യഉണ്ണി വിവാഹമോചിതയാകാനുള്ള കാരണം

കൊച്ചി: വിവാഹത്തിന് ശേഷം മലയാള സിനിമയില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനിന്ന താരമാണ് ദിവ്യ ഉണ്ണി. എന്നാല്‍ അടുത്തിടെ ദിവ്യയുടെ വിവാഹമോചന …

Leave a Reply

Your email address will not be published. Required fields are marked *