Breaking News
Home / Politics / അരുവിക്കരയില്‍ മലക്കം മറിഞ്ഞ് കെ.എസ്.യു; ശബരീനാഥന്‍ ചിപ്പിക്കുള്ളിലെ മുത്തെന്ന് വി.എസ്.ജോയ്

അരുവിക്കരയില്‍ മലക്കം മറിഞ്ഞ് കെ.എസ്.യു; ശബരീനാഥന്‍ ചിപ്പിക്കുള്ളിലെ മുത്തെന്ന് വി.എസ്.ജോയ്

തിരുവനന്തപുരം: ചിപ്പിക്കുള്ളില്‍ മറഞ്ഞിരുന്ന മുത്താണ് കെ.എസ്. ശബരീനാഥനെന്ന് കെഎസ്‌യു പ്രസിഡന്റ് വി.എസ്. ജോയ് . അരുവിക്കരയില്‍ ശബരിനാഥനെ സ്ഥാനാര്‍ത്ഥി ആക്കിയതിനെതിരെ രംഗത്തുവന്ന കെ.എസ്.യു നേതൃത്വം മുന്‍ നിലപാടില്‍ നിന്ന് വ്യത്യസ്തമായി രംഗത്തെത്തുകയായിരുന്നു. അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രചാരണ രംഗത്തു സജീവമായി ഉണ്ടാവുമെന്ന പറഞ്ഞ വി.എസ്. ജോയ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉയര്‍ത്തിയ എതിര്‍പ്പ് അടഞ്ഞ അദ്ധ്യായമാണെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ആവശ്യമില്ലെന്നും വ്യക്തമാക്കി.

കെ.എസ്.യു. നേതൃത്വവുമായി യാതൊരു പ്രശ്നവുമില്ലെന്നും ഇവരെല്ലാം കോണ്‍ഗ്രസ് കുടുംബത്തിലെ അംഗങ്ങള്‍ ആണെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ്.ശബരിനാഥനും പറഞ്ഞു.

സ്ഥാനാര്‍ഥി നിര്‍ണയ സമയത്ത് കെ.എസ്.യു. പ്രസിഡന്റ് വി.എസ്.ജോയ് ശബരീനാഥനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന് കത്ത് നല്‍കിയിരുന്നു. ശബരീനാഥനെതിരെ രംഗത്തു വന്ന വി.എസ്.ജോയ് അന്തരിച്ച സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ ഭാര്യ ഡോ എം.ടി. സുലേഖയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ വി.എം.സുധീരന്‍ മത്സരിക്കുകയോ അല്ലെങ്കില്‍ മണ്ഡലത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയൊ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കെഎസ്‌യുവിന്റെ നിലപാട് പരസ്യമായി തള്ളിയ കെപിസിസി അദ്ധ്യക്ഷന്‍ വി.എം. സുധീരന്‍ അരുവിക്കരയില്‍ നടക്കുന്നതു കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് അല്ലെന്നും വ്യക്തമാക്കിയിരുന്നു.

Check Also

46583499.cms

കെ എം മാണിക്കെതിരായ ബാര്‍കോഴ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു

തിരുവനന്തപുരം: കെ എം മാണിയ്‌ക്കെതിരായ ബാര്‍കോഴ കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി അടുത്തമാസത്തേക്ക് മാറ്റിവെച്ചു. വിജിലന്‍സ് ജഡ്ജ് …

Leave a Reply

Your email address will not be published. Required fields are marked *