Breaking News
Home / News / ജോര്‍ജിയയില്‍ വെള്ളപ്പൊക്കം; മൃഗശാല തകര്‍ന്ന് മൃഗങ്ങള്‍ രക്ഷപ്പെട്ടു,9 മരണം

ജോര്‍ജിയയില്‍ വെള്ളപ്പൊക്കം; മൃഗശാല തകര്‍ന്ന് മൃഗങ്ങള്‍ രക്ഷപ്പെട്ടു,9 മരണം

pic-1ബിലിസി: കനത്ത മഴയെ തുടര്‍ന്ന് ജോര്‍ജിയന്‍ തലസ്ഥാനമായ ബിലിസിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മൃഗശാല തകര്‍ന്ന് മൃഗങ്ങള്‍ രക്ഷപ്പെട്ടു. മൃഗങ്ങളുടെ ആക്രമണത്തില്‍ മൃഗശാലയിലെ മൂന്ന് ജീവനക്കാരുള്‍പ്പെടെ ഒന്‍പത് പേര്‍ മരിക്കുകയും പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെള്ളപ്പൊക്കം ജനജീവിതം ദുരിതത്തിലാക്കിയപ്പോള്‍ ആശ്വാസമായത് മൃഗങ്ങള്‍ക്കാണ്. കടുവയും സിംഹവും കരടിയും ഹിപ്പോപ്പൊട്ടാമസുമെല്ലാം കിട്ടിയ അവസരം നോക്കി മുങ്ങി. മൃഗശാല വെള്ളപ്പൊക്കത്തില്‍ മുങ്ങിയതോടെ മൃഗങ്ങളെ കണ്ടുപിടിച്ച് എവിടെ കൊണ്ടുപോകുമെന്ന ആശങ്കയിലാണ് അധികൃതര്‍.

വെള്ളപ്പൊക്കത്തില്‍ രക്ഷപ്പെട്ട് വിരണ്ടോടി നഗരത്തില്‍ കണ്ടെത്തിയ ഒരു ഹിപ്പപൊട്ടാമസിനെ അധികൃതര്‍ മയക്കുവെടിവച്ച് വീഴ്ത്തി. രക്ഷപ്പെട്ടവയില്‍ ചില മൃഗങ്ങളെ പിടികൂടിയിട്ടുണ്ട്. പക്ഷെ എത്ര മൃഗങ്ങള്‍ മൃഗശാലയില്‍ നിന്നും രക്ഷപ്പെട്ടു എന്നത് സംബന്ധിച്ച് കൃത്യമായ കണക്കില്ലാത്തത് അധികൃതരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. അതിനാല്‍ പ്രദേശത്ത് ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിട്ടുണ്ട്.

pic-5

ശനിയാഴ്ച വൈകുന്നേരം മുതല്‍ ആരംഭിച്ച കനത്തമഴയില്‍ നഗരത്തിലെ പ്രധാന നദിയായ കുറ കരകവിഞ്ഞൊഴുകുകയാണ്. നിരവധി പ്രദേശങ്ങള്‍ വെളളത്തിനിടയിലാണ്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Check Also

Madhya Pradesh

മധ്യപ്രദേശിൽ കനത്ത മഴ; 15 മരണം

ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 15 പേർ മരിച്ചു. മേഖലയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിന് ഹെലികോപ്റ്ററിെൻറ …

Leave a Reply

Your email address will not be published. Required fields are marked *