Breaking News
Home / News / അധോലോക വെബ്സൈറ്റ് ‘സില്‍ക് റോഡ്’ സ്ഥാപകന് ജീവപര്യന്തം

അധോലോക വെബ്സൈറ്റ് ‘സില്‍ക് റോഡ്’ സ്ഥാപകന് ജീവപര്യന്തം

Silk_Road_Marketplace_Item_Screenനിയമ വിധേയമല്ലാത്ത മയക്കുമരുന്നു വില്‍പ്പന നടത്താന്‍ ഉപയോഗിച്ചിരുന്ന സില്‍ക് റോഡ് എന്ന ഒളി സൈറ്റിന്റെ സ്ഥാപകന്‍ ഡ്രെഡ് പൈറേറ്റ് റോബെര്‍ട്സ് എന്നറിയപ്പെടുന്ന റോസ്സ് ഉള്‍ബ്രിച്ചിന് അമേരിക്കന്‍ കോടതി ജീവപര്യന്തം ജയില്‍ ശിക്ഷ വിധിച്ചു. 2011 ജനുവരി മുതല്‍ 2013 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ പ്രവര്‍ത്തിച്ച സില്‍ക് റോഡ് എന്ന അധോലോക സൈറ്റുപയോഗിച്ച് മയക്കുമരു്ന്നു വിറ്റഴിച്ചു മയക്കുമരുന്ന് വാങ്ങാനും കൈമാറ്റം ചെയ്യാനും ഉപയോക്താക്കള്‍ക്ക് അവസരം സൃഷ്ടിച്ചു, ആസക്തരെ ചൂഷണം ചെയ്ത് മയക്കുമരുന്നു വില്‍ക്കുക, ആളുകളുടെ മരണത്തിനിടയാക്കുക തുടങ്ങി 7 കുറ്റങ്ങള്‍ക്കുള്ള ശിക്ഷയാണ് മാന്‍ഹാട്ടന്‍ ഫെഡറല്‍ കോര്‍ട്ട് വിധിച്ചത്. മയക്കുമരുന്ന് ആസക്തരായവരെ ചൂഷണം ചെയ്യുകയും ആറോളം പേരുടെ മരണത്തിടയാക്കുകയും ചെയ്ത ഉള്‍ബ്രിച്ച് മയക്കുമരുന്ന് കച്ചവടക്കാരനാണെന്നും കുറ്റകരമായി രീതിയില്‍ ധനസമ്പാദനം നടത്തിയെന്നും ഉള്‍ബ്രിച്ച് സൈബര്‍കുറ്റകൃത്യത്തിന്റെ മുഖം തന്നെയായി മാറിയെന്നും യു എസ് അറ്റോര്‍ണി പ്രീത് ഭരാര പറഞ്ഞു.

കുറ്റപത്രമനുസരിച്ച് 2011 ജനുവരി 11നാണ് ഉള്‍ബ്രിച്ച് സില്‍ക് റോഡ് എന്ന സൈറ്റ് ആരംഭിച്ചത്. 2013 ഒക്ടോബര്‍ 13 ന് അധികൃതര്‍ പൂട്ടിക്കുന്നതു വരെ ഉള്‍ബ്രിച്ച് ഒളി സൈറ്റ് നടത്തി. ഇന്റര്‍നെറ്റിലെ ഏറ്റവും വിശാലവും പരിഷ്കൃതവുമായ കരിഞ്ചന്തയായിരുന്നു സില്‍ക് റോഡ് എന്ന സൈറ്റ്.  മയക്കുമരുന്ന് അടക്കം ലോകത്ത് നിയമവിധേയമല്ലാത്ത എല്ലാ സാധനങ്ങളും കിട്ടുന്ന സൈബര്‍ ബസാറായിരുന്നു അത്. മയക്കുമരുന്ന് വ്യാപാരികളും വിതരണക്കാരും ഇടനിലക്കാരും ഉപയോക്താക്കളുമടക്കം ആയിരക്കണക്കിന് ആളുകള്‍  സാധനങ്ങള്‍ ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് സൈറ്റ് ഉപയോഗിച്ച് വിറ്റഴിച്ചു. നിയമവിരുദ്ധ ഇടപാടുകളിലൂടെ ലഭിക്കുന്ന പണം വെളുപ്പിക്കാനും സൈറ്റ് ഉപയോഗിച്ചു.

പ്രധാനമായും രണ്ട് സാങ്കേതിക തത്വങ്ങളിലായിരുന്നു ഉള്‍ബ്രിച്ച് സില്‍ക് റോഡ് പ്രവര്‍ത്തിപ്പിച്ചത്. ദി ഒനിയന്‍ റൂട്ടര്‍ അഥവാ ടോര്‍ എന്ന്റിയപ്പെടു്നന നെറ്റ്വര്‍ക്കിലായിരുന്നു സൈറ്റ് . സൈറ്റിന്റെ യതാര്‍ത്ഥ ഐപി വെളിവാകില്ല. സൈറ്റുപയോഗിക്കുന്നവരുടെ വിവരങ്ങളും അറിയാനാവില്ല. ഇടപാടുകാരുടെയോ ഉപയോക്താക്കളുടെയോ അസ്തിത്വമോ സ്ഥലമോ വെളിവാവാകാതെ പണമിടപാടു നടത്താനാവുന്ന ബിറ്റ്കോയിന്‍ പണമടയ്ക്കല്‍ രീതിയും ഉള്‍ബ്രിച്ഛ് രൂപകല്‍പ്പന ചെയ്തിരുന്നു.

സില്‍ക് റോഡിലൂടെ വിറ്റുപോയ മയക്കുമരുന്ന് ഓവര്‍ഡോസ് ആയി ആറു മരണമെങ്കിലും നടന്നതായി അന്വേഷകര്‍ കണ്ടെത്തി. ജോര്‍ദ്ദാന്‍ എം എന്ന 27 വയസുകാരന്‍ മൈക്രോസോഫ്ഫ്റ്റ് ജീവനക്കാരന്‍ സില്‍ക് റോഡില്‍ ലോഗിന്‍ ചെയ്ത നിലയില്‍ തന്റെ കമ്പ്യൂട്ടറിനു മുന്നില്‍ മരിച്ചു കിടന്നു. ഓസ്ട്രേലിയയിലും അമേരിക്കയിലുമടക്കം ലോകവ്യാപകമായിരു്ന്നു ഓവര്‍ഡോസ് മരണങ്ങള്‍, ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ മരിച്ച പ്രെസ്റ്റന്‍ ബി യും കലിഫോര്‍ണിയയിലെ കാമിനോയില്‍ മരിച്ച അലെഹാന്ദ്രോയും 16 വയസ് മാത്രമുള്ളവരായിരുന്നു. ഇരുവരും എല്‍എസ് ഡി ആണ് സില്‍ക് റോഡില്‍ നിന്ന് വാങ്ങിയത്.

Ross-Ulbricht2_plaid-jacketസാന്‍ഫ്രാന്‍സിസ്കോ സ്വദേശിയായ റോസ്സ് വില്ല്യം ഉള്‍ബ്രിച്ച് എന്ന് 31 കാരന്‍ പെന്‍ സ്റ്റേറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് മറ്റീരിയല്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടി. കോളജ് കാലത്ത് രാഷ്ട്രീയത്തിലും സജീവമായിരുന്നു ഉള്‍ബ്രിച്ച്.

Check Also

Madhya Pradesh

മധ്യപ്രദേശിൽ കനത്ത മഴ; 15 മരണം

ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 15 പേർ മരിച്ചു. മേഖലയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിന് ഹെലികോപ്റ്ററിെൻറ …

Leave a Reply

Your email address will not be published. Required fields are marked *