Breaking News
Home / Politics / മന്ത്രി കെ.പി മോഹനന്‍ വന്‍ അഴിമതിക്കാരനെന്ന് വെളിപ്പെടുത്തല്‍

മന്ത്രി കെ.പി മോഹനന്‍ വന്‍ അഴിമതിക്കാരനെന്ന് വെളിപ്പെടുത്തല്‍

തിരുവനന്തപുരം: കൃഷിമന്ത്രി കെ.പി മോഹനന്‍ വന്‍ അഴിമതിക്കാരനെന്ന് വകുപ്പിലെ ഉന്നതോദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. കണ്ണൂര്‍ ബയോറിസോഴ്സ് കം അഗ്രോ സര്‍വീസ് സെന്റര്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ: അനി എസ്. ദാസ് മന്ത്രിയുടെ അഴിമതിക്കഥകള്‍ അക്കമിട്ടുനിരത്തുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിനു ലഭിച്ചു. മന്ത്രിസഭയെ പോലും മറികടന്ന് ക്രമവിരുദ്ധമായ നിയമനങ്ങള്‍ നടത്തുന്ന കെ.പി മോഹനന്‍ കോര്‍പ്പറേഷന്‍ മേധാവിസ്ഥാനങ്ങളെല്ലാം വില്‍പ്പന നടത്തുകയാണ്. കേരളാഫീഡ്സ് എം.ഡി സ്ഥാനത്തുനിലനിര്‍ത്തുന്നതിന് തന്നോടും മന്ത്രി 25 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായി അനി എസ് ദാസ് രഹസ്യസംഭാഷണത്തില് വ്യക്തമാക്കുന്നു.

മന്ത്രിയായി അധികാരമേറ്റതുമുതല്‍ തന്റെ വകുപ്പുകളിലെ ഉന്നതതല നിയമനങ്ങളെല്ലാം വന്‍തുക കോഴ വാങ്ങിയാണ് കെ.പി മോഹനന്‍ നടത്തിയിട്ടുള്ളതെന്ന് ഡോ: അനി എസ് ദാസ് വ്യക്തമാക്കുന്നു. വെജിറ്റബിള്‍സ് ആന്റ് ഫ്രൂട്ട്സ് പ്രമോഷന്‍ കൗണ്‍സില്‍ , പൗള്‍ട്രി ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ വിരമിച്ച ഉദ്യോഗസ്ഥരെ തലപ്പത്തുപ്രതിഷ്ഠിക്കാനുള്ള നീക്കത്തിനു പിന്നിലും അഴിമതിയാണ്. പൗള്‍ട്രി കോര്‍പ്പറേഷനില്‍ 20 ലക്ഷമാണ് കോഴ. ഹോര്‍ട്ടി കോര്‍പ്പ് എം.ഡി നിയമനത്തിന് 50 ലക്ഷം വാങ്ങി. മന്ത്രിക്ക് പണം കൊടുത്താല്‍ എന്തുകാര്യവും സാധിക്കാം. മുന്‍പ് കേരളാഫീഡ്സ് എം.ഡിയായിരുന്ന തന്നോട് സ്ഥാനത്തുതുടരുന്നതിന് 25 ലക്ഷം രൂപ മോഹനന്‍ ആവശ്യപ്പെട്ടിരുന്നതായും അനി എസ് ദാസ് പറഞ്ഞു.

സ്വന്തം മണ്ഡലത്തിലെ ബയോ റിസോഴ്സ് സെന്ററില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലടക്കം വന്‍ അഴിമതിക്കാണ് മന്ത്രി ശ്രമിച്ചത്. അടുത്തിടെ വരെ മന്ത്രി നേരിട്ടാണ് പണം വാങ്ങിയിരുന്നത്.

മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിന്റെ മേധാവി കോഴ കൊടുത്തദൃശ്യങ്ങള്‍ പകര്‍ത്തി മന്ത്രിയെ ബ്ലായ്ക്ക്മെയില്‍ ചെയ്യുന്നുണ്ട്. ജനതാദള് യു നേതാവ് എം.പി വീരേന്ദ്രകുമാറുമായി നടന്ന ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരായ അഴിമതി ആരോപണത്തെ മുഖ്യമന്ത്രി പ്രതിരോധിച്ചത് മോഹനന്റെ അഴിമതി ചൂണ്ടിക്കാട്ടിയാണ്. ഉദ്യോഗസ്ഥരെ ഉപയോഗിച്ചും മന്ത്രി പണം പിരിക്കുന്നു. ഇത്രയും അഴിമതി നടത്തുന്നവരെ മുന്പ് കണ്ടിട്ടില്ലെന്നും ക്രമവിരുദ്ധമായ സ്ഥാനചലനങ്ങള്‍ മൂലം വകുപ്പിന്റെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാണെന്നും അനി എസ് ദാസ് പറഞ്ഞു. കൃഷിവകുപ്പിനെതിരെയുള്ള അഴിമതി ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്നതാണ് ഉന്നതോദ്യോഗസ്ഥന്‍ രഹസ്യസംഭാഷണത്തില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍.

Check Also

46583499.cms

കെ എം മാണിക്കെതിരായ ബാര്‍കോഴ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു

തിരുവനന്തപുരം: കെ എം മാണിയ്‌ക്കെതിരായ ബാര്‍കോഴ കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി അടുത്തമാസത്തേക്ക് മാറ്റിവെച്ചു. വിജിലന്‍സ് ജഡ്ജ് …

Leave a Reply

Your email address will not be published. Required fields are marked *