Breaking News
Home / News / Kerala / തൃശൂർ പൂരത്തിൽ ആനകൾക്കെതിരെ ക്രൂര പീഢനം നടന്നുവെന്ന് കേന്ദ്ര വന്യജീവി ബോർഡ്

തൃശൂർ പൂരത്തിൽ ആനകൾക്കെതിരെ ക്രൂര പീഢനം നടന്നുവെന്ന് കേന്ദ്ര വന്യജീവി ബോർഡ്

Elephant 1ദില്ലി: തൃശൂർ പൂരത്തിൽ ആനകൾക്കെതിരെ ക്രൂര പീഢനം നടന്നുവെന്ന് കേന്ദ്ര വന്യജീവി ബോർഡ്. പൂരത്തിന് ആനകളെ അനുമതിയില്ലാതെയാണ് പ്രദർശിപ്പിച്ചതെന്നും പൂരത്തിന്റെ സംഘാടകര്‍ക്കെതിരെയും ആന ഉടമസ്ഥര്‍ക്കെതിരെയും കേസെടുക്കണമെന്നും കേന്ദ്ര വന്യജീവി ബോർഡ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.

നഗ്നമായ നിയമലംഘനമാണ് തൃശൂർ പൂരത്തിൽ നടന്നത്. സംസ്ഥാന വന്യജീവി ബോർഡ് ഉത്തരവാദിത്തം നിറവേറ്റിയില്ല
ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ആനകളെ അനുമതിയില്ലാതെ പ്രദർശിപ്പിക്കുകയും മണിക്കൂറുകളോളം നിര്‍ത്തുകയും ചെയ്തു. ആനകളെ പൂരത്തിനിടെ ഉപദ്രവിച്ചുവെന്നും കേന്ദ്ര വന്യജീവി ബോർഡ് സുപ്രീംകോടതിക്ക് കൈമാറിയ റിപ്പോർട്ടില്‍ പറയുന്നു .
കേരളത്തിലെ ക്ഷേത്രങ്ങളിൽ അനുമതിയില്ലാതെ ആനകളെ പ്രദർശിപ്പിക്കരുതെന്നും പിടിച്ചുവച്ച ആനകളെ ചികിത്സക്കായി വന്യജീവി സങ്കേതങ്ങളിലേക്ക് അയക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. ആനകളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ഉടമസ്ഥരുടെ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും വന്യജീവി ബോർഡ് സുപ്രീം കോടതിയോടാവശ്യപ്പെട്ടു.

Check Also

Madhya Pradesh

മധ്യപ്രദേശിൽ കനത്ത മഴ; 15 മരണം

ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 15 പേർ മരിച്ചു. മേഖലയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിന് ഹെലികോപ്റ്ററിെൻറ …

Leave a Reply

Your email address will not be published. Required fields are marked *