Breaking News
Home / Cinema / നിവിന്‍ പോളി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേമം നാളെ എത്തും

നിവിന്‍ പോളി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേമം നാളെ എത്തും

നിവിന്‍ പോളി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേമം നാളെ തിയേറ്ററുകളിലെത്തും. നേരം എന്ന ചിത്രത്തിലെ വിജയത്തിന് ശേഷം സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രമാണ് പ്രേമം.അനുപമ പരമേശ്വരന്‍ എന്ന പുതുമുഖമാണ് ചിത്രത്തില്‍ നിവിന്റെ നായികയാകുന്നത്.

പ്രണയവും തമാശയും ഒരുമിച്ചിണക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് പ്രേമം. കഴിഞ്ഞ ഫെബ്രുവരിയില്‍ ചിത്രത്തിന്റെ പോസ്റ്ററുകള്‍ റിലീസ് ചെയ്തതോടെ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ സജീവമായിക്കഴിഞ്ഞിരുന്നു. ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു.

വിനയ് ഫോര്‍ട്ട്, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ശബരീഷ് വര്‍മ്മയാണ്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. വിനീത് ശ്രീനിവാസന്‍ ഈ യുവതാര ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിരിക്കുന്നു.
ചിത്രത്തിന്റെ പോസ്റ്ററുകളിലെ പുതുമ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.

Check Also

divya-unn-divorce-collage-13-1471076287

ദിവ്യഉണ്ണി വിവാഹമോചിതയാകാനുള്ള കാരണം

കൊച്ചി: വിവാഹത്തിന് ശേഷം മലയാള സിനിമയില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനിന്ന താരമാണ് ദിവ്യ ഉണ്ണി. എന്നാല്‍ അടുത്തിടെ ദിവ്യയുടെ വിവാഹമോചന …

Leave a Reply

Your email address will not be published. Required fields are marked *