Breaking News
Home / News / Kerala / വി.ഐ.പി ദർശനം: പിണറായിയും പ്രയാർ ഗോപാലകൃഷ്ണനും തമ്മിൽ വാക് തർക്കം

വി.ഐ.പി ദർശനം: പിണറായിയും പ്രയാർ ഗോപാലകൃഷ്ണനും തമ്മിൽ വാക് തർക്കം

പമ്പ: ശബരിമലയിൽ അവലോകനയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും തിരുവതാംകൂർ ദേവസ്വം ബോർഡ് ചെയർമാൻ പ്രയാർ ഗോപാലകൃഷ്ണനും തമ്മിൽ വാക് തർക്കം. ശബരിമലയിൽ വി.ഐ.പി ക്യൂ സമ്പ്രദായം നിര്‍ത്തലാക്കാനും ഇതിന് പ്രത്യേകം പണം ഈടാക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. ഇക്കാര്യത്തിൽ അധികൃതര്‍ ചര്‍ച്ച നടത്തണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം.

എന്നാല്‍ ഇത് സാധ്യമല്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. പ്രസിഡന്‍റിന്‍റെ വാക്കുകളില്‍ രാഷ്ട്രീയമുണ്ടെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചതോടെ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നു. ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെ താൽപര്യപ്രകാരം മാത്രം മുന്നോട്ടു പോകാനാകില്ലെന്നും തിരുപ്പതി ക്ഷേത്രത്തിന്‍റെ മാതൃകയിൽ ദർശനത്തിന് പണം വാങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല നട എല്ലാ ദിവസവും തുറക്കുന്ന കാര്യം ആലോചിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ശബരിമലയിലെ വികസന കാര്യങ്ങൾ ചർച്ച ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സംഘം പമ്പയിലെത്തിയിരുന്നു. തുടർന്ന് നടന്ന അവലോകന യോഗത്തിലാണ് സംഭവങ്ങൾ അരങ്ങേറിയത്. ശബരിമലയിൽ യോഗം ചേരാനാണ് നേരത്തേ ഉദ്ദേശിച്ചിരുന്നതെങ്കിലും കനത്ത മഴയെ തുടർന്ന് പമ്പയിൽ തന്നെ യോഗം നടത്തുകയായിരുന്നു.

മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, മാത്യു ടി തോമസ്, കെ.ടി ജലീൽ, കെ.കെ ശൈലജ ടീച്ചർ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം യോഗത്തിൽ പങ്കെടുത്തിരുന്നു.

Check Also

Madhya Pradesh

മധ്യപ്രദേശിൽ കനത്ത മഴ; 15 മരണം

ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 15 പേർ മരിച്ചു. മേഖലയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിന് ഹെലികോപ്റ്ററിെൻറ …

Leave a Reply

Your email address will not be published. Required fields are marked *