Breaking News
Home / News / India / ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റ് തീവ്രവാദി നേതാവ് കൊല്ലപ്പെട്ടു

ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റ് തീവ്രവാദി നേതാവ് കൊല്ലപ്പെട്ടു

Maoist-rebels-in-Chhattis-010

റായ്പൂര്‍:ഛത്തീസ്ഗഢില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റ് തീവ്രവാദി നേതാവ് കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് ജന്‍ മിലിഷ്യ കമാന്‍ഡര്‍ അര്‍ജ്ജുനാണ് കൊല്ലപ്പെട്ടത്. 2014-ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലെ മുഖ്യപ്രതിയാണ് ഇയാള്‍. ആംബുലന്‍സില്‍ സഞ്ചരിച്ചിരുന്ന സിആര്‍പിഎഫ് ജവാന്‍മാരും രണ്ട് പ്രദേശവാസികളും അന്ന് നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് മാവോയിസ്റ്റ് സംഘത്തെ ദര്‍ഭ പൊലീസ് സ്റ്റേഷന്‍ പരിധിക്കുള്ളിലെ ഛന്ദോമെറ്റയില്‍ നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് അര്‍ജ്ജുന്‍ കൊല്ലപ്പെട്ടത്.

ജില്ലാ റിസര്‍വ്വ് ഗ്രൂപ്പും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ ഭാഗത്ത് സംയുക്തമായി തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. ഛന്ദോമെറ്റയെന്ന പ്രദേശം ഒഡീഷയിലെ തുല്‍സി ഗ്രാമവുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ്. ഇവിടം മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ്

Check Also

Madhya Pradesh

മധ്യപ്രദേശിൽ കനത്ത മഴ; 15 മരണം

ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 15 പേർ മരിച്ചു. മേഖലയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിന് ഹെലികോപ്റ്ററിെൻറ …

Leave a Reply

Your email address will not be published. Required fields are marked *