Breaking News
Home / News / Kerala / കെ എം മാണിക്കെതിരായ ബാര്‍കോഴ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു

കെ എം മാണിക്കെതിരായ ബാര്‍കോഴ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു

തിരുവനന്തപുരം: കെ എം മാണിയ്‌ക്കെതിരായ ബാര്‍കോഴ കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി അടുത്തമാസത്തേക്ക് മാറ്റിവെച്ചു. വിജിലന്‍സ് ജഡ്ജ് എ ബദറുദ്ദിന്‍ അവധിയിലായതിനെ തുടര്‍ന്ന് വിജ്ഞാപനത്തിലൂടെയാണ് കേസ് മാറ്റിവെച്ചത്. സെപ്തംബര്‍ 5 ലേക്കാണ് കേസ് മാറ്റിയിരിക്കുന്നത്.

ബാര്‍കോഴ കേസില്‍ മാണിയെ കുറ്റവിമുക്തമാക്കി വിജിലന്‍സ് സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടാണ് കോടതി പരിഗണിക്കേണ്ടിയിരുന്നത്. വിജിലന്‍സ് റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളും കോടതിയുടെ പരിഗണനയില്‍ ഉണ്ട്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ മാണി കുറ്റക്കാരനല്ലെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷം കോടതി കേസ് പരിഗണിച്ചപ്പോഴും വിജിലന്‍സ് ഇതേ നിലപാടാണ് സ്വീകരിച്ചത്. അന്വേഷണ റിപ്പോര്‍ട്ടില്‍ ഉറച്ച് നില്‍ക്കുന്നെന്ന് വിജിലന്‍സ് കോടതിയെ ബോധിപ്പിച്ചു. മാണിക്കെതിരെ തുടരന്വേഷണം ആവശ്യമില്ലെന്നും വിജിലന്‍സ് വ്യക്തമാക്കിയിരുന്നു. മാണിക്കെതിരെ പുതിയ തെളിവുകള്‍ നിലവിലില്ലെന്നും പുതിയ തെളിവുകള്‍ വന്നാല്‍ തുടരന്വേഷണം ആകാമെന്നുമാണ് വിജിലന്‍സ് അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചത്

Check Also

Madhya Pradesh

മധ്യപ്രദേശിൽ കനത്ത മഴ; 15 മരണം

ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 15 പേർ മരിച്ചു. മേഖലയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിന് ഹെലികോപ്റ്ററിെൻറ …

Leave a Reply

Your email address will not be published. Required fields are marked *