Breaking News
Home / News / Kerala / ആറന്‍മുള വിമാനത്താവള പദ്ധതിക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്രം ഉറപ്പ് തന്നതായി കുമ്മനം രാജശേഖരന്‍

ആറന്‍മുള വിമാനത്താവള പദ്ധതിക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്രം ഉറപ്പ് തന്നതായി കുമ്മനം രാജശേഖരന്‍

കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ആറന്‍മുള വിമാനത്താവള പദ്ധതി നടപ്പാക്കാന്‍ ബിജെപി ഒരുവിധത്തിലും അനുവദിക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കെജിഎസ് ഗ്രൂപ്പ് ജനങ്ങളേയും സര്‍ക്കാരിനേയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിമാനത്താവള പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കില്ലെന്ന് ഉറപ്പ് നല്‍കിയതായും കുമ്മനം പറഞ്ഞു.

ഇപ്പോള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രായത്തിന്റെ മുന്നില്‍ ഫൈസല്‍ കമ്മിറ്റി ശുപാര്‍ശകള്‍ എത്തിയിട്ടില്ലെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. എത്തിക്കഴിഞ്ഞാല്‍ അത് പുനപ്പരിശോധിക്കും. പരിസ്ഥിതി മന്ത്രാലയം ഒരുകാരണവശാലും ഇതിന് അനുമതി നല്‍കില്ലെന്ന് പരിസ്ഥിതി വകുപ്പ് മന്ത്രി എനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കുമ്മനം അഭിപ്രായപ്പെട്ടു.

ആറന്‍മുള വിമാനത്താവള പദ്ധതിയെക്കുറിച്ച് പാരിസ്ഥിതിക പഠനം നടത്താന്‍ കെജിഎസ് ഗ്രൂപ്പിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ദ്ധ സമിതി അടുത്തിടെ വീണ്ടും അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. അതേസമയം, ആറന്‍മുള വിമാനത്താവളത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അഭിപ്രായപ്പെട്ടു.

Check Also

Madhya Pradesh

മധ്യപ്രദേശിൽ കനത്ത മഴ; 15 മരണം

ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 15 പേർ മരിച്ചു. മേഖലയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിന് ഹെലികോപ്റ്ററിെൻറ …

Leave a Reply

Your email address will not be published. Required fields are marked *