Breaking News
Home / News / India / അരുണാചല്‍ പ്രദേശിലെ വ്യോമസേനാ എയര്‍ഫീല്‍ഡ് വെള്ളിയാഴ്ച രാജ്യത്തിന് സമര്‍പ്പിക്കും

അരുണാചല്‍ പ്രദേശിലെ വ്യോമസേനാ എയര്‍ഫീല്‍ഡ് വെള്ളിയാഴ്ച രാജ്യത്തിന് സമര്‍പ്പിക്കും

അരുണാചലിലെ എയര്‍ഫീല്‍ഡ്

ദില്ലി: വ്യോമസേനയുടെ എയര്‍ഫീല്‍ഡ് അരുണാചല്‍ പ്രദേശില്‍ പൂര്‍ണ സജ്ജമാകുന്നു. ചൈനീസ് അതിര്‍ത്തിക്ക് 100 കിലോമീറ്റര്‍ മാത്രം അകലെ തന്ത്രപ്രധാനമായ പസിഗഡിലാണ് എയര്‍ഫീല്‍ഡ് സ്ഥിതി ചെയുന്നത്.

ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന പസിഗഡ് എയര്‍ഫീല്‍ഡ് ഈ മാസം 19നാണ് രാജ്യത്തിന് സമര്‍പ്പിക്കുന്നത്. 1962 ലെ ഇന്ത്യചൈന യുദ്ധത്തിനു ശേഷം ഉപേക്ഷിക്കപ്പെട്ട ഈ എയര്‍ഫീല്‍ഡ് 1000 കോടി രൂപ മുടക്കിയാണ് നവീകരിച്ചത്. ഇന്ത്യക്ക് ഭീഷണിയായി ചൈനയുടെ 15 എയര്‍ഫീല്‍ഡുകളാണ് തിബറ്റ് സ്വയം ഭരണ പ്രദേശത്തുള്ളത്. വ്യോമസേനയുടെ വലിയ യുദ്ധവിമാനങ്ങളായ സുകോയ് സു30 എംകെഐ, സൂപ്പര്‍ ഹെര്‍കുലീസ് സി-130 ജെ എന്നിവയ്ക്കും ഈ എയര്‍ഫീല്‍ഡ് ഉപയോഗിക്കാനാകും.

പസിഗഡ് ഏറ്റവും തന്ത്രപ്രധാനമായ എയര്‍ഫീല്‍ഡാണെന്നും വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ എല്ലാം ഇവിടെ ഇറക്കാന്‍ സാധിക്കുന്നത് വ്യോമസേനയ്ക്ക് ഗുണകരമാണെന്നും ഗ്രൂപ് ക്യാപ്റ്റന്‍ അമിത് മഹാജന്‍ പറഞ്ഞു.

Check Also

Madhya Pradesh

മധ്യപ്രദേശിൽ കനത്ത മഴ; 15 മരണം

ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 15 പേർ മരിച്ചു. മേഖലയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിന് ഹെലികോപ്റ്ററിെൻറ …

Leave a Reply

Your email address will not be published. Required fields are marked *