Breaking News
Home / News / Kerala / സ്ത്രീകളെ പതിനാല് സെക്കന്റ് നോക്കിയാല്‍ കേസെടുക്കാം’;ഋഷിരാജ് സിംഗ് ഉദ്ദേശിച്ചതെന്താണെന്ന്’കണ്ണേറ്’ കാണിച്ചു തരും

സ്ത്രീകളെ പതിനാല് സെക്കന്റ് നോക്കിയാല്‍ കേസെടുക്കാം’;ഋഷിരാജ് സിംഗ് ഉദ്ദേശിച്ചതെന്താണെന്ന്’കണ്ണേറ്’ കാണിച്ചു തരും

kanneru

സ്ത്രീകളെ പതിനാല് സെക്കന്റെ് തുറിച്ചുനോക്കിയാല്‍ കേസെടുക്കാമെന്ന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരെ നിരവധി ട്രോളുകളും പരിഹാസവുമായി പലരും എത്തി. എന്നാല്‍ താന്‍ എന്താണെന്ന് പറഞ്ഞതെന്ന് മനസ്സിലാകാത്തവരാണ് പരിഹസിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന ഒരു നിയമം അറിയാത്തവര്‍ക്കായി പറഞ്ഞു കൊടുക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം വിശദീകരിച്ചുകൊണ്ട് രംഗത്തു വരികയും ചെയ്തു.

പതിനാല് സെക്കന്റ് എന്ന് കേട്ട മാത്രയില്‍ എല്ലാവരും ഋഷിരാജ് സിംഗിനെ പരിഹസിക്കാന്‍ തുടങ്ങി. ഈ പതിനാല് സെക്കന്റ് എന്നതു കൊണ്ട് എന്താണെന്ന് പലര്‍ക്കും സംശയവും തോന്നി. സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ കൊണ്ട് നിറഞ്ഞു. എന്നാല്‍ ഋഷിരാജ് സിംഗ് ഉദ്ദേശിച്ച ആ ‘നോട്ടം’ എന്താണെന്ന് സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടി നമുക്ക് കാണിച്ചു തരുന്നു, കണ്ണേറ് എന്ന ഹ്രസ്വ ചിത്രത്തിലൂടെ.

ഹിറ്റ് ചിത്രം കിസ്മത്ത് ഒരുക്കിയ സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടി ഋഷിരാജ് സിംഗ് ഉദ്ദേശിച്ച നോട്ടം ഇതാണെന്ന് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹ്രസ്വചിത്രത്തിലൂടെ വ്യക്തമാക്കി ചിത്രീകരിച്ചിരിക്കുന്നു. സ്ത്രീകള്‍ സമൂഹത്തില്‍ ഒരിക്കലും സുരക്ഷിതമല്ലെന്നാണ് കണ്ണേറ് ചൂണ്ടിക്കാണിക്കുന്നത്. പുരുഷന്റെ നോട്ടത്തില്‍ പോലും അവള്‍ അരക്ഷിതാവസ്ഥയിലാണ്. തുറിച്ച നോട്ടം സ്ത്രീകളെ അസ്വസ്ഥരാക്കുന്നുണ്ട്.

സ്ത്രീകള്‍ പൊതുനിരത്തിലൂടെ നടന്നാല്‍ അവള്‍ പുരുഷന്റെ പല മോശം പ്രവൃത്തികളും കാണേണ്ടി വരുന്നു.ഒളികണ്ണിട്ടുള്ള നോട്ടങ്ങള്‍ പച്ചക്കറി കടയിലും. ചായക്കടയിലും റെഡിമെയ്ഡ് കടകളിലും എല്ലാമുണ്ടാകും. ഇരുട്ടിയാല്‍ പിന്നെ സ്ത്രീകള്‍ ഒരിക്കലും എവിടെയും സുരക്ഷിതരല്ല. വീട്ടില്‍ പോലും സ്ത്രീകള്‍ പലവിധ ഒളിക്കണ്ണേറു നോട്ടങ്ങള്‍ക്ക് വിധേയാകുന്നുവെന്ന് ഹ്രസ്വ ചിത്രത്തിലൂടെ ഷാനവാസ് കാണിച്ചു തരുന്നു.

Check Also

Madhya Pradesh

മധ്യപ്രദേശിൽ കനത്ത മഴ; 15 മരണം

ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 15 പേർ മരിച്ചു. മേഖലയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിന് ഹെലികോപ്റ്ററിെൻറ …

Leave a Reply

Your email address will not be published. Required fields are marked *