Breaking News
Home / News / ‘ജംഗിള്‍ വുമണ്‍’ ഒടുവില്‍ യഥാര്‍ഥ പിതാവിന്റെ അടുക്കല്‍ എത്തി

‘ജംഗിള്‍ വുമണ്‍’ ഒടുവില്‍ യഥാര്‍ഥ പിതാവിന്റെ അടുക്കല്‍ എത്തി

കംബോഡിയന്‍ വനത്തില്‍ 18 വര്‍ഷം ചെലവഴിച്ച യുവതി ഒടുവില്‍ യഥാര്‍ഥ പിതാവിന്റെ അരികിലെത്തി. 2007-ല്‍ കംബോഡിയന്‍ വനത്തില്‍ നിന്നും കണ്ടെത്തിയ യുവതിയെ തങ്ങളുടെ നഷ്ടപ്പെട്ട മകളായ റൊച്ചോം ങ്ഗിയങ്ങാണെന്ന് തെറ്റിദ്ധരിച്ച് ഒരു കംബോഡിയന്‍ കുടുംബം കൂട്ടിയിരുന്നു. 1989-ല്‍ കാലികളെ മേയ്ക്കാന്‍ പോയ റൊച്ചോം ങ്ഗിയങ്ങ് കാണാതാവുകയായിരുന്നു. കാണാതായ മകളാണ് ഈ യുവതി എന്ന ധാരണയിലാണ് കംബോഡിയന്‍ കുടുംബം ഈ യുവതിയെ ഒപ്പം കൂട്ടിയത്. 18 വര്‍ഷക്കാലം വനത്തില്‍ ചെലവഴിച്ച യുവതിയ്ക്ക് ജംഗിള്‍ വുമണ്‍ എന്ന വിളിപ്പേരും ഒടുവില്‍ ലഭിച്ചു.

എന്നാല്‍ ഈ യുവതി തന്റെ മകള്‍ ടാക് ആണെന്ന വാദവുമായി 70 വയസ്സുള്ള വിയറ്റ്‌നാംകാരന്‍ പിയോ, രംഗത്തെത്തിയിരിക്കുകയാണ്. 2006-ലാണ് ടാകിനെ കാണാതായതെന്ന് പിയോ പറയുന്നു. പിതാവ് താനാണ് എന്ന തെളിവും പിയോ നിരത്തിയതിലൂടെ അധികൃതര്‍ വാദം അംഗീകരിച്ചിരിക്കുകയാണ്.

pic 2

ഫെയ്സ്ബുക്കിലൂടെയാണ് മാനസിക പ്രശ്‌നങ്ങളുളള മകളെ തിരിച്ചറിഞ്ഞതെന്ന് പിയോ കൂട്ടിച്ചേര്‍ത്തു. യുവതിയെ പിരിയുന്നതില്‍ ദുഖമുണ്ടെങ്കിലും,യഥാര്‍ഥ പിതാവിന്റെ അടുക്കലേക്കാണ് ചെല്ലുന്നത് എന്നതിനാല്‍ ആശ്വാസമുണ്ടെന്നും കംബോഡിയന്‍ കുടുംബാംഗം റൊച്ചോം ഖാമ്ഫി പറഞ്ഞു.

Check Also

Madhya Pradesh

മധ്യപ്രദേശിൽ കനത്ത മഴ; 15 മരണം

ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 15 പേർ മരിച്ചു. മേഖലയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിന് ഹെലികോപ്റ്ററിെൻറ …

Leave a Reply

Your email address will not be published. Required fields are marked *