Breaking News
Home / News / Kerala / ബോബി ചെമ്മണ്ണൂരിനെതിരെ വ്യാജ പ്രചരണവും വധ ഭീഷണിയും

ബോബി ചെമ്മണ്ണൂരിനെതിരെ വ്യാജ പ്രചരണവും വധ ഭീഷണിയും

ബോബി ചെമ്മണ്ണൂരിനെതിരെ വ്യാജ പ്രചാരണം നടത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് വെളളികുളങര മോനോടി  കൈതാരത്ത് ജോയിക്കെതിരെ തൃശൂർ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജോയ് കൈതാരത്തിൻെറ ഭീഷണിയിൽ വഴങ്ങാതിരുന്നതിൻെറ ഫലമായി ബോബി ചെമ്മണ്ണൂരിൻെറ സ്വകാര്യ വീഡിയോ എഡിറ്റ് ചെയ്തു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധം ഫേസ്ബുക്,  യൂടൂബ്, വാട്ട്സ് ആപ്പ് മുതലായ നവമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയുണ്ടായി. ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് ഡയറക്ടർ ജിസോ.സി.ബേബിയാണ് പരാതി നൽകിയിരിക്കുന്നത്.
ബോബി  ചെമ്മണ്ണൂരിൻെറ ഒരു സ്വകാര്യ വീഡിയോ കയ്യിൽ ഉണ്ടെന്നും അത് നവമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ 2 കോടി രൂപ നൽകണമെന്നും പറഞ്ഞായിരുന്നു 2 കൊല്ലം മുൻപ് ഭീഷണി തുടങ്ങിയത്. അതിനു വഴങ്ങാത്തതിനെ തുടർന്ന് ബോബി ചെമ്മണ്ണൂരിനെ വാഹനാപകടത്തിൽ കൊലപ്പെടുത്തുമെന്നും , ചെമ്മണ്ണൂർ ഗ്രൂപ്പിൻെറ ബിസിനസ് തകർക്കുമെന്നും മറ്റും  ഭീഷണി മുഴക്കിയെന്നുമാണ് പരാതിയിൽ വിവരിക്കുന്നത്.
 
ജോയ് കൈതാരത്ത്  എന്ന വ്യക്തി, അദ്ദേഹത്തിൻെറ തന്നെ ഉടമസ്ഥതയിലുള്ള യൂടൂബ് ചാനൽ വഴിയും  മറ്റു ഓൺലൈൻ വെബ്സൈറ്റ് വഴിയുമാണ് തെറ്റായ വാർത്തകൾ നൽകി ബോബി ചെമ്മണ്ണൂരിനെ മോശക്കാരനായി ചിത്രീകരിക്കുവാൻ ശ്രമിച്ചിരിക്കുന്നത്.സ്വർണവ്യാപാര രംഗത്തെ ചെമ്മണ്ണൂർ ഗ്രൂപ്പിൻെറ വളർച്ച തകർക്കുന്നതിനും ഒരു സാമൂഹ്യപ്രവർത്തകൻ കൂടിയായ ബോബി ചെമ്മണ്ണൂരിനെ സമൂഹത്തിനു  മുന്നിൽ കരിവാരിത്തേക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെയുള്ള തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നതെന്നും പരാതിയിൽ പരാമർശിക്കുന്നുണ്ട്. 

Check Also

Madhya Pradesh

മധ്യപ്രദേശിൽ കനത്ത മഴ; 15 മരണം

ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 15 പേർ മരിച്ചു. മേഖലയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിന് ഹെലികോപ്റ്ററിെൻറ …

Leave a Reply

Your email address will not be published. Required fields are marked *