Breaking News
Home / Cinema / കബാലി ഇനി ആകാശത്തും

കബാലി ഇനി ആകാശത്തും

kabali1

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് ചിത്രം കബാലിയുടെ ഔദ്യോഗിക എയര്‍ലൈന്‍ പങ്കാളിയായ എയര്‍ ഏഷ്യ ചിത്രത്തിന്റെ പ്രൊമോഷന്‍ ഭാഗമായി പ്രത്യേക വിമാനം പുറത്തിറക്കി. കബാലിയിലെ രജനിയുടെ ചിത്രങ്ങള്‍ ചേര്‍ത്ത പോസ്റ്റര്‍ പതിച്ചാണ് എയര്‍ ഏഷ്യ പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനം സര്‍വ്വീസ് നടത്താനൊരുങ്ങുന്നത്. ചിത്രത്തിന്റെ ആരാധകര്‍ക്കായാണ് ഇത് സമര്‍പ്പിച്ചിക്കുന്നവെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.

രജനികാന്ത് ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്ഡ പരിഗണിച്ചാണ് ഇത്തരത്തിലൊരു വിമാനം സര്‍വ്വീസ് നടത്താനൊരുങ്ങുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടി ഒരു വിമാനം പ്രത്യേകമായി സജ്ജീകരിക്കുന്നതെന്ന് കബാലിയുടെ നിര്‍മ്മാതാവായ കലൈപുലി എസ് താണു പറഞ്ഞു.

kabali2

റിലീസിംഗ് ദിവസം രാവിലെ 6.10 ന് ബെംഗളൂരുവില്‍ നിന്നും തിരിക്കുന്ന പ്രത്യേക വിമാനം 7.10 ന് ചെന്നൈയിലെത്തും. വൈകിട്ട് ഏഴു മണിക്ക് ചെന്നൈയില്‍ നിന്നും നിന്നും തിരിച്ച് പുറപ്പെടുന്ന വിമാനം എട്ടുമണിക്ക് ബംഗളൂരുവിലിറങ്ങും. വിമാന ടിക്കറ്റ്, പ്രദര്‍ശനം കാണുന്നതിനുള്ള ടിക്കറ്റ്, ഭക്ഷണം, സ്നാക്സ് സ്നാക്സ് എന്നിവയടക്കം 7860 രൂപയാണ് ഇതിന് ചെലവു വരിക. ജൂലൈ 15ന് ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ റിപ്പോര്ട്ടുകളുണ്ടായിരുന്നു.

Check Also

divya-unn-divorce-collage-13-1471076287

ദിവ്യഉണ്ണി വിവാഹമോചിതയാകാനുള്ള കാരണം

കൊച്ചി: വിവാഹത്തിന് ശേഷം മലയാള സിനിമയില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനിന്ന താരമാണ് ദിവ്യ ഉണ്ണി. എന്നാല്‍ അടുത്തിടെ ദിവ്യയുടെ വിവാഹമോചന …

Leave a Reply

Your email address will not be published. Required fields are marked *