Breaking News
Home / News / ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വജ്രം ലേലത്തില്‍ വാങ്ങാന്‍ ആളില്ല

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വജ്രം ലേലത്തില്‍ വാങ്ങാന്‍ ആളില്ല

DIOMOND

ലണ്ടന്‍: നൂറു വര്‍ഷത്തിനിടെ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ വജ്രമായ ലെസെഡി ലാ റോണ ലേലത്തിന് വെച്ചെങ്കിലും ആരും വാങ്ങാന്‍ തയ്യാറായില്ല. 100 വര്‍ഷം മുന്‍പ് കണ്ടെത്തിയ വജ്രം കഴിഞ്ഞ വര്‍ഷമാണ് പ്രദര്‍ശനത്തിന് വെച്ചത്. 1,109 കാരറ്റ് ഡയമണ്ട്, കനേഡിയന്‍ ഖനന കമ്പനിയാണ് വില്‍പ്പനക്ക് വെച്ചിരിക്കുന്നത്.

എഴുപത് ദശലക്ഷം യുഎസ് ഡോളര്‍ വിലയിട്ട വജ്രം (ഏകദേശം 476 കോടി രൂപ) ആരും വാങ്ങാന്‍ തയ്യാറായിട്ടില്ല. 200 കോടിയിലേറെ വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ വജ്രം ബോട്‌സ്വാനയിലെ കാരോ ഖനിയില്‍ നിന്നാണ് കുഴിച്ചെടുത്തത്.

വാങ്ങനാളില്ലാത്തതിനാല്‍ വജ്രം കമ്പനിയുടെ കൈവശം തുടരും. വജ്രത്തിന്റെ വിലയില്‍ കുറഞ്ഞ ഡിമാന്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ടൊറൊന്റോ സ്‌റ്റോക് എക്‌സ്‌ഞ്ചേഞ്ചില്‍ കമ്പനി ഓഹരികളുടെ വിലയില്‍ 14 ശതമാനംഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്.

രാസപരമായി ഏറെ ശുദ്ധതയുള്ളതും കാഴ്ചയില്‍ അതീവ സുതാര്യതയുള്ളതുമായ കല്ലുകളാണ് ഈ ഗണത്തില്‍പ്പെടുന്ന വജ്രം. നമ്മുടെ പ്രകാശം എന്നാണ് സ്വാന ഭാഷയില്‍ ലെസെഡി ലാ റോണയുടെ അര്‍ത്ഥം.

Check Also

Madhya Pradesh

മധ്യപ്രദേശിൽ കനത്ത മഴ; 15 മരണം

ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 15 പേർ മരിച്ചു. മേഖലയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിന് ഹെലികോപ്റ്ററിെൻറ …

Leave a Reply

Your email address will not be published. Required fields are marked *