Breaking News
Home / Politics / നരേന്ദ്ര മോദി മാധ്യമങ്ങളോട് സ്വീകരിക്കുന്ന രീതിയാണ് പിണറായി വിജയന്റേതുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദി മാധ്യമങ്ങളോട് സ്വീകരിക്കുന്ന രീതിയാണ് പിണറായി വിജയന്റേതുമെന്ന് ചെന്നിത്തല

chennithala

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ അകറ്റി നിര്‍ത്തുന്നത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നരേന്ദ്രമോദി മാധ്യമങ്ങളോട് സ്വീകരിക്കുന്ന നയമാണ് പിണറായി വിജയന്റേതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്ന പതിവ് രീതി ഒഴിവാക്കിയ സാഹചര്യത്തിലാണ് രമേശിന്റെ പ്രതികരണം. നന്ദി പ്രമേയ ചര്‍ച്ചയില്‍ ഒ രാജഗോപാല്‍ എല്‍ഡിഎഫിനെ പിന്തുണച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി പി ആര്‍ ഒ പണി എടുക്കേണ്ട ആളാണെന്ന് തനിക്ക് അഭിപ്രായമില്ലെന്ന് പിണറായി പറഞ്ഞു. താന്‍ ഒരു മഹാസാധുവാണ്. കരുത്തനെന്ന വിശേഷണത്തില്‍ താന്‍ വീണുപോകില്ലെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി മാധ്യമങ്ങളെ അവഗണിക്കുന്നതിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ച സാഹചര്യത്തിലായിരുന്നു പ്രതികരണം. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്ന പതിവുരീതി ഒഴിവാക്കിയ സാഹചര്യത്തിലായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം.

Check Also

46583499.cms

കെ എം മാണിക്കെതിരായ ബാര്‍കോഴ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു

തിരുവനന്തപുരം: കെ എം മാണിയ്‌ക്കെതിരായ ബാര്‍കോഴ കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി അടുത്തമാസത്തേക്ക് മാറ്റിവെച്ചു. വിജിലന്‍സ് ജഡ്ജ് …

Leave a Reply

Your email address will not be published. Required fields are marked *