Breaking News
Home / Cinema / ‘കസബ’ ട്രോളുകളെ സ്വാഗതം ചെയ്ത് മമ്മൂട്ടി; ‘ഇത് ആക്ഷേപ ഹാസ്യത്തിന്റെ മോഡേണ്‍ മുഖം’

‘കസബ’ ട്രോളുകളെ സ്വാഗതം ചെയ്ത് മമ്മൂട്ടി; ‘ഇത് ആക്ഷേപ ഹാസ്യത്തിന്റെ മോഡേണ്‍ മുഖം’

mammootty

നിധിന്‍ രണ്‍ജിപണിക്കര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെക്കുറിച്ച് വന്ന ട്രോളുകളെ സ്വാഗതം ചെയ്ത് മമ്മൂട്ടി. ട്രോളുകള്‍ ആക്ഷേപഹാസ്യത്തിന്റെ മോഡേണ്‍ മുഖമാണെന്ന് പറഞ്ഞ മമ്മൂട്ടി പോസ്റ്ററിനെതിരെ പ്രചരിച്ച ട്രോളുകളും തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു.

‘കസബ’യുടെ ഫസ്റ്റ് ലുക്ക് വന്നതിന് പിന്നാലെ ട്രോള്‍ പേജുകളില്‍ പ്രത്യക്ഷപ്പെട്ടവയില്‍ പത്തിലേറെ ട്രോളുകളാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ട്രോളുകള്‍ ആക്ഷേപഹാസ്യത്തിന്റെ പുതിയമുഖമാണെന്നും ഡിജിറ്റല്‍ തലമുറ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നതിന് സ്വീകരിക്കുന്ന വഴിയാണിതെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. ഇനിയും കൂടുതല്‍ ട്രോളുകള്‍ വന്നാല്‍ അവയും താന്‍ പോസ്റ്റ് ചെയ്യുമെന്ന് മമ്മൂട്ടി പോസ്റ്റില്‍ കുറിക്കുന്നു.

Check Also

divya-unn-divorce-collage-13-1471076287

ദിവ്യഉണ്ണി വിവാഹമോചിതയാകാനുള്ള കാരണം

കൊച്ചി: വിവാഹത്തിന് ശേഷം മലയാള സിനിമയില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനിന്ന താരമാണ് ദിവ്യ ഉണ്ണി. എന്നാല്‍ അടുത്തിടെ ദിവ്യയുടെ വിവാഹമോചന …

Leave a Reply

Your email address will not be published. Required fields are marked *