Breaking News
Home / Sports / റെസ്ലിംഗ് താരം ഖാലിയ്ക്ക് കസേര കൊണ്ട് തലയ്ക്കടിയേറ്റ് പരുക്ക്

റെസ്ലിംഗ് താരം ഖാലിയ്ക്ക് കസേര കൊണ്ട് തലയ്ക്കടിയേറ്റ് പരുക്ക്

ഡെറാഡൂണ്‍: ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ റെസ്ലിംഗ് താരം ഖാലി എന്ന ദാലിപ് സിംഗ് റാണയ്ക്ക് മല്‍സരത്തിനിടെ തലയ്ക്ക് പരുക്ക്. എതിര്‍താരം തലയ്ക്ക് കസേര കൊണ്ട് അടിച്ചപ്പോഴാണ് ഖാലിയ്ക്ക് പരുക്കേറ്റത്. 44കാരനായ ഖാലിയുടെ പരുക്ക് സാരമുള്ളതാണോ എന്ന് വ്യക്തമായിട്ടില്ല.

khali2

ബോധം പോയ ഖാലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദേശ താരങ്ങളോടൊപ്പം ഡബ്ല്യൂ ഡബ്ല്യൂ ഇ മല്‍സരത്തിനിടെയാണ് പരുക്കേറ്റത്. ഉത്തരാഖണ്ഡിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മല്‍സരത്തിനിടെയാണ് അപകടം. പഞ്ചാബിലെ രാജ്പുത്തില്‍ ജനിച്ച ഖാലി പൊലീസ് ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു. 2007ലാണ് അദ്ദേഹം ആദ്യ ഡബ്ല്യൂ ഡബ്ല്യൂ ഇ ചാമ്പ്യനായത്.

Check Also

neymar 2

പുതുചരിത്രം സമ്മാനിച്ച്​ നെയ്​മർ ക്യാപ്​റ്റൻ സ്​ഥാനം ഒഴിഞ്ഞു

റിയോ ഡെ ജനീറോ: ഒളിമ്പിക്സിലെ ഫുട്ബാൾ ചരിത്രത്തിൽ പുതുചരിത്രം രചിച്ച് ബ്രസീലിെൻറ ഇതിഹാസ താരം നെയ്മർ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. …

Leave a Reply

Your email address will not be published. Required fields are marked *