Breaking News
Home / News / സിറിയ മയക്കുമരുന്ന് കടത്തിലൂടെയാണ് വരുമാനം കണ്ടെത്തുന്നതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

സിറിയ മയക്കുമരുന്ന് കടത്തിലൂടെയാണ് വരുമാനം കണ്ടെത്തുന്നതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

സാമ്പത്തികമായി തകര്‍ന്ന സിറിയന്‍ ഭരണകൂടം മയക്കുമരുന്ന് കടത്തിലൂടെയാണ് വരുമാനം കണ്ടെത്തുന്നതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി. സിറിയന്‍ ഭരണകൂടം സൗദിയിലേക്ക് മയക്കുമരുന്ന് കടത്തുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം ആരോപിച്ചു.

drugs

ലോകത്ത് ഏറ്റവുമധികം ലഹരി ഗുളികകള്‍ നിര്‍മിക്കുന്ന രാജ്യമായി സിറിയ മാറി. ബഷര്‍ അല്‍ അസദ് അനുകൂലികളായ പോരാളികള്‍ മയക്കുമരുന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

സിറിയയില്‍ നിന്ന് ഈജിപ്തിലൂടെ തബൂക്ക് തീരം വഴിയാണ് ലഹരി പദാര്‍ത്ഥങ്ങള്‍ പ്രധാനമായും സൗദിയിലേക്ക് കടത്തുന്നത്. മയക്കുമരുന്ന് കടത്തിന് പണം നല്‍കുന്നതില്‍ സിറിയന്‍ ഭരണകൂടത്തിന് കീഴിലെ സൈനികര്‍ക്ക് പങ്കുണ്ട്. സിറിയന്‍ സൈന്യം പണം കണ്ടെത്തുന്നത് സൗദിയിലേക്ക് മയക്കുമരുന്ന് കടത്തുന്നതിലൂടെയാണ്. സൗദിയിലേക്ക് മയക്കുമരുന്ന് കടത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ് രാജ്യത്തിനെതിരായ ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലുമുള്ളെതന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു.

സൗദിയിലേക്ക് കടത്തുന്ന ഹഷീഷിന്റെ 90 ശതമാനവും യമനില്‍ നിന്നാണ് കടത്തുന്നത്. അഞ്ച് വര്‍ഷത്തിനിടെ പിടികൂടിയ മയക്കുമരുന്നിന് തുല്യമായ ശേഖരമാണ് കഴിഞ്ഞ നാല് മാസത്തിനിടെ പിടികൂടിയതെന്നും ആഭ്യന്തര മന്ത്രാലയം വക്താവ് പറഞ്ഞു.

Check Also

Madhya Pradesh

മധ്യപ്രദേശിൽ കനത്ത മഴ; 15 മരണം

ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 15 പേർ മരിച്ചു. മേഖലയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിന് ഹെലികോപ്റ്ററിെൻറ …

Leave a Reply

Your email address will not be published. Required fields are marked *