Breaking News
Home / Cinema / സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു

സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു

 

RAJESHകൊച്ചി: ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു. വെന്റിലേറ്ററില്‍ കഴിയുന്ന രാജേഷ് പിള്ളയുടെ ആരോഗ്യ നിലയില്‍ മാറ്റമുണ്ടെന്ന് ഇന്നലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ രാവിലെയോടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായി. കഴിഞ്ഞ ദിവസമാണ് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രാജേഷ് പിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രാജേഷ് പിള്ള സംവിധാനം ചെയ്ത പുതിയ ചിത്രം വേട്ട ഇന്നലെ റിലീസ് ചെയ്തിരുന്നു. ഒരു സൈക്കോ ത്രില്ലറായി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വിടവാങ്ങല്‍. മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഹൃദയത്തില്‍ സൂക്ഷിക്കാന്‍. ട്രാഫിക്, മിലി എന്നിവയാണ് രാജേഷ് പിള്ള സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍. കഴിഞ്ഞ വര്‍ഷം ട്രാഫിക് ഹിന്ദിയിലും സംവിധാനം ചെയ്തിരുന്നു.

Check Also

divya-unn-divorce-collage-13-1471076287

ദിവ്യഉണ്ണി വിവാഹമോചിതയാകാനുള്ള കാരണം

കൊച്ചി: വിവാഹത്തിന് ശേഷം മലയാള സിനിമയില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനിന്ന താരമാണ് ദിവ്യ ഉണ്ണി. എന്നാല്‍ അടുത്തിടെ ദിവ്യയുടെ വിവാഹമോചന …

Leave a Reply

Your email address will not be published. Required fields are marked *