Breaking News
Home / News / Kerala / കാട്ടാനക്കൂട്ടത്തെ ഭയന്ന് മലപ്പുറം ചോക്കാട് കോളനി നിവാസികള്‍

കാട്ടാനക്കൂട്ടത്തെ ഭയന്ന് മലപ്പുറം ചോക്കാട് കോളനി നിവാസികള്‍

tribe

മലപ്പുറം:കാട്ടാനക്കൂട്ടത്തെ ഭയന്ന് രാത്രി കണ്ണടക്കാനാകാതെ നേരം വെളുപ്പിക്കേണ്ട ഗതികേടിലാണ് മലപ്പുറം ചോക്കാട് ചിങ്കക്കല്ല് കോളനിയിലെ 20 ഓളം കുടുംബങ്ങള്‍.കോളനിയുടെ വിവിധ ഭാഗങ്ങളില്‍ തീ കത്തിച്ചും ശബ്ദപ്പെടുത്തിയുമാണ് ഇവര്‍ സ്വയരക്ഷനേടുന്നത്.സംഭവം നിരവധി തവണ വനം വകുപ്പ് ഉദ്യോഗസ്ഥരേയും പഞ്ചായത്ത് അധികൃതരേയും അറിയിച്ചെങ്കിലും നടപടിയെടുത്തിട്ടില്ലെന്നാണ് ആരോപണം.

വന്യജീവികള്‍ കോളനിയിലേക്ക് കടക്കാതിരിക്കാന്‍ വനം വകുപ്പ് സ്ഥാപിച്ച സോളാര്‍ വേലികള്‍ പ്രവര്‍ത്തനരഹിതമായതാണ് കോളനിക്കാര്‍ക്ക് തിരിച്ചടിയായത്. കോളനിയില്‍ താമസിക്കുന്ന 60 ഓളം പേര്‍ക്കായ് സര്‍ക്കാര്‍ നിര്‍മ്മിച്ചുനല്‍കിയ വീടുകള്‍ക്ക് ചുറ്റുവേലി പോലുമില്ല. ഇതോടെ വീട്ടില്‍നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത ഗതികേടിലാണ് കോളനി നിവാസികള്‍.സംഭവം നിരവധി തവണ വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് അതികൃതരുടെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയെടുത്തിട്ടില്ലെന്നാണ് കോളനി നിവാസികള്‍ പറയുന്നത്.

കോളനിയോട് ചേര്‍ന്നുളള പുലക്കോട് എസ്റ്റേറ്റിലെ ജീവനക്കാര്‍ കാട്ടാനയുടെ അക്രമത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.ഇതോടെ കോളനി നിവാസികള്‍ കൂടുതല്‍ ആശങ്കയിലായാരിക്കുകയാണ്.സോളാര്‍ വേലി ഉടന്‍ പുനസ്ഥാപിച്ച് പ്രവര്‍ത്തനക്ഷമമാക്കണമെന്നാണ് കോളനി നിവാസികളുടെ ആവശൃം

Check Also

Madhya Pradesh

മധ്യപ്രദേശിൽ കനത്ത മഴ; 15 മരണം

ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 15 പേർ മരിച്ചു. മേഖലയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിന് ഹെലികോപ്റ്ററിെൻറ …

Leave a Reply

Your email address will not be published. Required fields are marked *