Breaking News
Home / Politics / പിണറായി മുണ്ടുടുത്ത മുസോളിനിയെന്ന് ബല്‍റാം, ഇന്ദിരാഗാന്ധിയോട് ഉപമിച്ചുകൂടെയെന്ന് എം സ്വരാജ്: കേരളയാത്രകളുടെ പേരില്‍ ഫെയ്സ്ബുക്കില്‍ പോര്

പിണറായി മുണ്ടുടുത്ത മുസോളിനിയെന്ന് ബല്‍റാം, ഇന്ദിരാഗാന്ധിയോട് ഉപമിച്ചുകൂടെയെന്ന് എം സ്വരാജ്: കേരളയാത്രകളുടെ പേരില്‍ ഫെയ്സ്ബുക്കില്‍ പോര്

സിപിഎം പിബി അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ചും കെപിസിസി പ്രസിഡന്റ് നയിക്കുന്ന കേരളരക്ഷാമാര്‍ച്ചും പുരോഗമിക്കവെ ജാഥയെച്ചൊല്ലി  ഫെയ്സ്ബുക്കില്‍ ഏറ്റുമുട്ടി യുവനേതാക്കള്‍ രംഗത്തെത്തി. ഡിവൈഎഫ്‌ഐ സംസ്ഥാനസെക്രട്ടറി എം സ്വരാജും, യൂത്ത് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമുമാണ് ഫെയ്സ്ബുക്കിലൂടെ ഏറ്റുമുട്ടിയത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃത്താല നിയമസഭാ മണ്ഡലം ബല്‍റാമില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ സിപിഐഎം സ്വരാജിനെ രംഗത്തിറക്കുമെന്ന വാര്‍ത്തള്‍ക്കിടയിലാണ് ഇരുനേതാക്കളും നവമാധ്യമങ്ങളില്‍ ഏറ്റുമുട്ടിയത്. അഴിമതിയിലും കൊലപാതകരാഷ്ട്രീയത്തിലുമാരംഭിച്ച നേതാക്കളുടെ വാഗ്വാദം, ഇന്ദിരാഗാന്ധിയിലും ഹിറ്റ്‌ലറിലും ലെനിലിനുമെല്ലാമെത്തിയപ്പോള്‍ അണികളും പരസ്പരം പൊങ്കാലകളര്‍പ്പിച്ച് ആവേശം കണ്ടെത്തി.

Untitled-1

Check Also

46583499.cms

കെ എം മാണിക്കെതിരായ ബാര്‍കോഴ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു

തിരുവനന്തപുരം: കെ എം മാണിയ്‌ക്കെതിരായ ബാര്‍കോഴ കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി അടുത്തമാസത്തേക്ക് മാറ്റിവെച്ചു. വിജിലന്‍സ് ജഡ്ജ് …

Leave a Reply

Your email address will not be published. Required fields are marked *