Breaking News
Home / Cinema / നടി കല്‍പ്പന അന്തരിച്ചു

നടി കല്‍പ്പന അന്തരിച്ചു

ഹൈദരാബാദ്: നടി കല്‍പ്പന ഹൈദരാബാദിലെ ആശുപത്രിയില്‍ അന്തരിച്ചു. ഹോട്ടല്‍മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്  ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീടാണ് മരണം സംഭവിച്ചത്. ഒരു അവാര്‍ഡ് നിശയുമായി ബന്ധപ്പെട്ടാണ് കല്‍പ്പന ഹൈദരാബാദിലെത്തിയത്. രാവിലെ മുറിയിലെത്തിയ റൂംബോയ് ആണ് കല്‍പ്പനയെ ബോധമില്ലാത്ത അവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Untitled-1

നിരവധി മലയാള സിനിമയില്‍ അഭിനയിച്ചിട്ടുള്ള കല്‍പ്പനയുടെ പുറത്തിറങ്ങിയ അവസാന ചിത്രം ചാര്‍ലിയായിരുന്നു. മലയാള ചലച്ചിത്രങ്ങളിൽ ഹാസ്യ വേഷങ്ങളാണ് കൽപ്പന പ്രധാനമായും കൈകാര്യം ചെയ്തിട്ടുള്ളത്.

300ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച കല്‍പ്പനയ്ക്ക് മികച്ച സഹനടിക്കുള്ള അറുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരം തനിച്ചല്ല ഞാന്‍ എന്ന സിനിമയിലെ അഭിനയത്തിന് ലഭിച്ചു.  പ്രമുഖ നടികളായ ഉര്‍വശി, കലാരഞ്ജിനി എന്നിവർ സഹോദരിമാരാണ്. ഞാന്‍ കല്‍പ്പന എന്നൊരു മലയാള പുസ്തകം കൽപ്പന പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Check Also

divya-unn-divorce-collage-13-1471076287

ദിവ്യഉണ്ണി വിവാഹമോചിതയാകാനുള്ള കാരണം

കൊച്ചി: വിവാഹത്തിന് ശേഷം മലയാള സിനിമയില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനിന്ന താരമാണ് ദിവ്യ ഉണ്ണി. എന്നാല്‍ അടുത്തിടെ ദിവ്യയുടെ വിവാഹമോചന …

Leave a Reply

Your email address will not be published. Required fields are marked *