Breaking News
Home / News / കൊളംബിയയില്‍ രണ്ടായിരത്തോളം ഗര്‍ഭിണികള്‍ക്ക് സിക്ക വൈറസ് ബാധിച്ചു

കൊളംബിയയില്‍ രണ്ടായിരത്തോളം ഗര്‍ഭിണികള്‍ക്ക് സിക്ക വൈറസ് ബാധിച്ചു

 

Untitled-1ബൊഗോട്ട: കൊളംബിയയില്‍ രണ്ടായിരത്തോളം ഗര്‍ഭിണികള്‍ സിക്ക വൈറസ് ബാധിതരാണെന്ന് കൊളംബിയന്‍ സര്‍ക്കാര്‍വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതോടെ ബ്രസീല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സിക്ക രോഗബാധിതരുള്ള രണ്ടാമത്തെ രാജ്യമായി കൊളംബിയ. 150 ഗര്‍ഭിണികള്‍ പ്രത്യേക നിരീക്ഷണത്തിലാണെന്ന് പരാഗ്വേ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്ത ബ്രസീല്‍ അതിര്‍ത്തിക്ക് സമീപമുള്ള പ്രദേശങ്ങളിലാണ് കൂടുതല്‍ വൈറസ് ബാധിതരെ കണ്ടെത്തിയതെന്ന് കൊളംബിയന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈഡിസ് ഈജിപ്തി കൊതുക് വഴി പടരുന്ന മറ്റ് രോഗങ്ങളായ ചിക്കന്‍ഗുനിയ, ഡെങ്കിപനി എന്നിവ പടരാനുള്ള സാധ്യതയും രാജ്യത്തുണ്ടെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ സിക്ക വൈറസ് അതിവേഗം പടരുമെന്ന് ലോഗാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. രോഗം പരത്തുന്ന കൊതുകുകളെ നശിപ്പിക്കാന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Check Also

Madhya Pradesh

മധ്യപ്രദേശിൽ കനത്ത മഴ; 15 മരണം

ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 15 പേർ മരിച്ചു. മേഖലയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിന് ഹെലികോപ്റ്ററിെൻറ …

Leave a Reply

Your email address will not be published. Required fields are marked *