Breaking News
Home / Cinema / മോഹന്‍ലാല്‍-ലാല്‍ജോസ് കൂട്ടുകെട്ട് പിറക്കുന്നു; ആദ്യ സിനിമ,കോമഡിയ്ക്ക് പ്രാധാന്യം

മോഹന്‍ലാല്‍-ലാല്‍ജോസ് കൂട്ടുകെട്ട് പിറക്കുന്നു; ആദ്യ സിനിമ,കോമഡിയ്ക്ക് പ്രാധാന്യം

 

laljose-mohanlalഅഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മലയാള സിനിമ കാത്തിരുന്ന ആ കൂട്ടുകെട്ട് പിറക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ആദ്യചിത്രത്തിന്റെ തിരക്കഥ അണിയറയില്‍ പൂര്‍ത്തിയായിവരുന്നു. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥയൊരുന്നത്.

തന്റെ സിനിമ ഹ്യൂമറിനു കൂടി പ്രാധാന്യം നല്‍കിയുള്ളതായിരിക്കും എന്ന് ലാല്‍ജോസ് വ്യക്തമാക്കി. സിനിമയിലേക്കുള്ള മറ്റ് അഭിനയേതാക്കളേയും അണിയറപ്രവര്‍ത്തകരേയും ഇനി തീരുമാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലാല്‍ജോസ് ഹിറ്റുകളായ ചാന്തുപൊട്ടിന്റെയും സ്പാനിഷ് മസാലയുടെയും തിരക്കഥയൊരുക്കിയതും ബെന്നി പി നായരമ്പലമാണ്. മോഹന്‍ലാല്‍-അന്‍വര്‍ റഷീദ് ഹിറ്റ് ചിത്രം ഛോട്ടാമുംബൈയുടെ തിരക്കഥയും

ഇദ്ദേഹത്തിന്റേതായിരുന്നു.
അതുകൊണ്ടുതന്നെ ഹിറ്റ് മേക്കേഴ്‌സിന്റെ കൂടിച്ചേരലില്‍ പിറക്കുന്ന ആദ്യ ഏറെ ആകാംക്ഷയും പ്രതീക്ഷയുമാണ് മലയാള സിനിമാരംഗത്തിനും മലയാളി പ്രേക്ഷകര്‍ക്കും സമ്മാനിച്ചിരിക്കുന്നത്.

Check Also

divya-unn-divorce-collage-13-1471076287

ദിവ്യഉണ്ണി വിവാഹമോചിതയാകാനുള്ള കാരണം

കൊച്ചി: വിവാഹത്തിന് ശേഷം മലയാള സിനിമയില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനിന്ന താരമാണ് ദിവ്യ ഉണ്ണി. എന്നാല്‍ അടുത്തിടെ ദിവ്യയുടെ വിവാഹമോചന …

Leave a Reply

Your email address will not be published. Required fields are marked *