Breaking News
Home / Sports / സുവാരസിന്റെ ഹാട്രിക്കില്‍ ബാഴ്സിലോണ ഫൈനലില്‍

സുവാരസിന്റെ ഹാട്രിക്കില്‍ ബാഴ്സിലോണ ഫൈനലില്‍

Untitled-1യോക്കോഹാമ: യൂറോപ്യന്‍ ചാംപ്യന്‍മാരായ എഫ്‌സി ബാഴ്സിലോണ ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍. സെമിയില്‍ ഉറുഗ്വായ് താരം ലൂയിസ് സുവാരസിന്റെ ഹാട്രിക്ക് മികവില്‍ ചൈനീസ് ക്ലബ് ഗ്വാങ്ചൗ എവര്‍ഗ്രാന്‍ഡെയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു കീഴടക്കിയാണ് ബാര്‍സ ഫൈനലില്‍ കടന്നത്.

39, 50, 67 മിനിറ്റുകളിലായിരുന്നു സുവാരസിന്റെ ഗോളുകള്‍. ക്ലബ് ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തിലെ ആദ്യ ഹാട്രിക്കാണിത്. പരുക്ക് മൂലം മെസി വിട്ട് നിന്നപ്പോള്‍ സുവാരസിന് കൂട്ടായി മുനീറിനേയും സെര്‍ജി റോബര്‍ട്ടോയെയും പരിശീലകന്‍ ലൂയി ഹെന്റിക് ഇറക്കി. ഇരുവരും സുവാരസിന്റെ മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകര്‍ന്നപ്പോള്‍ സുവാരസിന്റെ കുതിപ്പ് തടയാന്‍ എവര്‍ഗ്രാന്‍ഡയ്ക്ക് ആയില്ല. ഡിസംബര്‍ 20ന് നടക്കുന്ന ഫൈനലില്‍ അര്‍ജന്റീനിയന്‍ ക്ലബ്ബായ റിവര്‍പ്ലേറ്റാണ് ബാഴ്സയുടെ എതിരാളികള്‍.

Check Also

neymar 2

പുതുചരിത്രം സമ്മാനിച്ച്​ നെയ്​മർ ക്യാപ്​റ്റൻ സ്​ഥാനം ഒഴിഞ്ഞു

റിയോ ഡെ ജനീറോ: ഒളിമ്പിക്സിലെ ഫുട്ബാൾ ചരിത്രത്തിൽ പുതുചരിത്രം രചിച്ച് ബ്രസീലിെൻറ ഇതിഹാസ താരം നെയ്മർ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. …

Leave a Reply

Your email address will not be published. Required fields are marked *