Breaking News
Home / News / World

World

ഒമാനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയില്‍ നിന്നും വിട്ടയച്ചു

chikku-1

മസ്‌ക്കറ്റ്: ഒമാനിലെ സലാലയില്‍ മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായിരുന്ന ഭര്‍ത്താവ് ലിന്‍സണെ പൊലീസ് വിട്ടയച്ചു. സംഭവം നടന്നതിന്റെ അടുത്ത ദിവസം ചോദ്യം ചെയ്യാന്‍ വിളിപ്പേിച്ച ലിന്‍സണ്‍ അന്ന് മുതല്‍ പൊലീസ് കസ്റ്റഡിയിലായിരുന്നു. 119 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ലിന്‍സണ്‍ മോചിതനാകുന്നത്. മോചനം സംബന്ധിച്ച വിവരം ലിന്‍സണ്‍ ജോലി ചെയ്തിരുന്ന സ്ഥാപനാധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സലാലയിലെ ബദര്‍ അല്‍ സമാ ആശുപത്രിയിലെ ജീവനക്കാരായിരുന്നു ഇരുവരും. കഴിഞ്ഞ …

Read More »

പുരുഷ-വനിതാ ടീമുകള്‍ ഫൈനലില്‍; ബ്രസീല്‍ ബീച്ച് വോളിബോള്‍ പ്രേമികള്‍ ആവേശത്തില്‍

beach-volly

റിയോ ഡി ജനീറോ: തെക്കെ അമേരിക്കന്‍ രാജ്യത്തില്‍ ആദ്യമായാണ് ഒളിംപിക്‌സ് അരങ്ങേറുന്നത്. അതിന്റെ മുഴുവന്‍ ആവേശവും ബ്രസിലിലെങ്ങും കാണാം. ബീച്ച് വോളിബോള്‍ ഒളിംപിക്‌സിലെ പ്രധാന വിഭാഗമാണ്. ബ്രസീലിയന്‍ പുരുഷ വനിത വിഭാഗം ടീമുകള്‍ ബീച്ച് വോളിബോള്‍ ഫൈനലില്‍ കടന്നു. ബ്രസീലിലെ ബീച്ച് വോളിബോള്‍ പ്രേമികള്‍ ആവേശത്തിലാണ്. കാരണം മറ്റൊന്നുമല്ല ആതിഥേയരായ ബ്രസിലിയന്‍ പുരുഷ-വനിതാ വിഭാഗം ടീമുകള്‍ ബീച്ച് വോളിബോളില്‍ ഫൈനലില്‍ കടന്നതുതന്നെ. വനിതാ വിഭാഗത്തില്‍ റഷ്യയെ തോല്‍പ്പിച്ചും പുരുഷവിഭാഗത്തില്‍ അമേരിക്കയേയും …

Read More »

9.81 സെക്കന്റില്‍ റിയോ ട്രാക്കില്‍ ‘ബോള്‍ട്ടിട്ടു’; 100 മീറ്റര്‍ അതിവേഗ മത്സരത്തില്‍ ബോള്‍ട്ടിന് സ്വര്‍ണം

BOLT

റിയോ: ട്രാക്കിലെ വേഗരാജാവ് ആരാണെന്ന ചോദ്യത്തിന് ഉസൈന്‍ ബോള്‍ട്ട് വീണ്ടും ഉത്തരം നല്‍കിയിരിക്കുന്നു. റിയോ ഒളിമ്പിക്‌സിലെ 100 മീറ്റര്‍ അതിവേഗ ഇനത്തില്‍ 9.81 സെക്കന്റ് രേഖപ്പെടുത്തി ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട്, ഒളിമ്പിക്‌സ് ട്രാക്കിലെ ‘ട്രിപ്പിള്‍-ട്രിപ്പിള്‍’ സ്വര്‍ണ്ണ വേട്ടയുടെ ആദ്യ കടമ്പ പൂര്‍ത്തീകരിച്ചു. പുരുഷന്‍മാരുടെ 100 മീറ്റര്‍ അതിവേഗ ഇനത്തില്‍ തുടര്‍ച്ചയായുള്ള മൂന്നാം സ്വര്‍ണ്ണമാണ് ബോള്‍ട്ട് കരസ്ഥമാക്കിയിരിക്കുന്നത്. തുടക്കത്തില്‍ ഒരല്‍പം പതറിയെങ്കിലും അതിവേഗ ചുവടുകളാല്‍ ഫിനിഷിങ്ങ് ലൈനിലേക്ക് ഉസൈന്‍ ബോള്‍ട്ട് …

Read More »

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വജ്രം ലേലത്തില്‍ വാങ്ങാന്‍ ആളില്ല

78

ലണ്ടന്‍: നൂറു വര്‍ഷത്തിനിടെ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ വജ്രമായ ലെസെഡി ലാ റോണ ലേലത്തിന് വെച്ചെങ്കിലും ആരും വാങ്ങാന്‍ തയ്യാറായില്ല. 100 വര്‍ഷം മുന്‍പ് കണ്ടെത്തിയ വജ്രം കഴിഞ്ഞ വര്‍ഷമാണ് പ്രദര്‍ശനത്തിന് വെച്ചത്. 1,109 കാരറ്റ് ഡയമണ്ട്, കനേഡിയന്‍ ഖനന കമ്പനിയാണ് വില്‍പ്പനക്ക് വെച്ചിരിക്കുന്നത്. എഴുപത് ദശലക്ഷം യുഎസ് ഡോളര്‍ വിലയിട്ട വജ്രം (ഏകദേശം 476 കോടി രൂപ) ആരും വാങ്ങാന്‍ തയ്യാറായിട്ടില്ല. 200 കോടിയിലേറെ വര്‍ഷങ്ങളുടെ പഴക്കമുള്ള …

Read More »

സിറിയ മയക്കുമരുന്ന് കടത്തിലൂടെയാണ് വരുമാനം കണ്ടെത്തുന്നതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

63

സാമ്പത്തികമായി തകര്‍ന്ന സിറിയന്‍ ഭരണകൂടം മയക്കുമരുന്ന് കടത്തിലൂടെയാണ് വരുമാനം കണ്ടെത്തുന്നതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി. സിറിയന്‍ ഭരണകൂടം സൗദിയിലേക്ക് മയക്കുമരുന്ന് കടത്തുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം ആരോപിച്ചു. ലോകത്ത് ഏറ്റവുമധികം ലഹരി ഗുളികകള്‍ നിര്‍മിക്കുന്ന രാജ്യമായി സിറിയ മാറി. ബഷര്‍ അല്‍ അസദ് അനുകൂലികളായ പോരാളികള്‍ മയക്കുമരുന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സിറിയയില്‍ നിന്ന് ഈജിപ്തിലൂടെ തബൂക്ക് തീരം വഴിയാണ് ലഹരി പദാര്‍ത്ഥങ്ങള്‍ പ്രധാനമായും സൗദിയിലേക്ക് കടത്തുന്നത്. മയക്കുമരുന്ന് കടത്തിന് പണം …

Read More »

കൊളംബിയയില്‍ രണ്ടായിരത്തോളം ഗര്‍ഭിണികള്‍ക്ക് സിക്ക വൈറസ് ബാധിച്ചു

50

  ബൊഗോട്ട: കൊളംബിയയില്‍ രണ്ടായിരത്തോളം ഗര്‍ഭിണികള്‍ സിക്ക വൈറസ് ബാധിതരാണെന്ന് കൊളംബിയന്‍ സര്‍ക്കാര്‍വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതോടെ ബ്രസീല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സിക്ക രോഗബാധിതരുള്ള രണ്ടാമത്തെ രാജ്യമായി കൊളംബിയ. 150 ഗര്‍ഭിണികള്‍ പ്രത്യേക നിരീക്ഷണത്തിലാണെന്ന് പരാഗ്വേ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്ത ബ്രസീല്‍ അതിര്‍ത്തിക്ക് സമീപമുള്ള പ്രദേശങ്ങളിലാണ് കൂടുതല്‍ വൈറസ് ബാധിതരെ കണ്ടെത്തിയതെന്ന് കൊളംബിയന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈഡിസ് ഈജിപ്തി കൊതുക് വഴി പടരുന്ന മറ്റ് …

Read More »

പുതുവത്സര ദിനത്തില്‍ വിസ്മയം ഒരുക്കാന്‍ ഒരുങ്ങി ബുര്‍ജ് ഖലീഫ

burj

പുതുവത്സരദിനത്തില്‍ കരിമരുന്ന് കലാപ്രകടനം കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്താന്‍ ഒരുങ്ങുകയാണ് ദുബായിയിലെ ബുര്‍ജ് ഖലീഫ. നൂറിലേറെ വിദഗ്ധരുടെ രണ്ട് മാസത്തെ പ്രയത്‌നം ആണ് ഇതിന് പിന്നില്‍. ബുര്‍ജ് ഖലീഫക്ക് ചുറ്റും ഒന്‍പതു ലക്ഷത്തോളം ആളുകളെയാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ബുര്‍ജ് ഖലീഫയില്‍ നിന്നുള്ള വര്‍ണ്ണക്കാഴ്ചകള്‍ക്ക് ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ലോകത്തിന് മുന്നില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഈ കെട്ടിടം കരിമരുന്നില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് വിസ്മയമൊരുക്കുമെന്ന് ഉറപ്പാണ്. ആറുമാസത്തെ മുന്നോരുക്കങ്ങളും രണ്ടു മാസത്തെ കഠിനപ്രയ്തനവുമാണ് …

Read More »

ലോകരാജ്യങ്ങള്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ ഐഎസിനെ ശക്തിപ്പെടുത്തുമെന്ന് അബൂബക്കര്‍ അല്‍ ബാഗ്ദാദി

41

  ബാഗ്ദാദ്: ഐഎസിനെതിരായ ലോകരാജ്യങ്ങളുടെ ആക്രമണങ്ങള്‍ ഐഎസിന്റെ നിശ്ചയദാര്‍ഢ്യം വര്‍ദ്ദിപ്പിച്ച് ഐഎസിന്റെ ശക്തി വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്യുകയെന്ന് ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി. ഐഎസിന്റെ ആശയങ്ങള്‍  പ്രചരിപ്പിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഓഡിയോ സന്ദേശത്തിലാണ് ബാഗ്ദാദിയുടെ അഭിപ്രായപ്രകടനം. സിറിയയിലെയും ഇറാഖിലെയും ഐഎസ് കേന്ദ്രങ്ങളില്‍ അമേരിക്കയും റഷ്യയും വ്യോമാക്രമണം നടത്തുന്നത് സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ഭീകരവാദത്തിനെതിരെ സൗദി അറേബ്യ സ്വീകരിച്ചിരിക്കുന്ന പുതിയ നയങ്ങളേയും ഇസ്രായേലിന്റെ ഇടപെടലുകളേയും ശക്തമായ ഭാഷയില്‍ …

Read More »

വൈറസ് ബാധ: നവജാത ശിശുക്കള്‍ മരിക്കുന്നു; ബ്രസീലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

44

റിയോഡിജനീറോ: ബ്രസീലില്‍ നവജാത ശിശുക്കളില്‍ അപൂര്‍വ്വ രോഗം ബാധിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ വര്‍ഷം 29 നവജാത ശിശുക്കളുടെ മരണത്തിന് ഇടയാക്കിയ മൈക്രോസെഫാലി എന്ന രോഗം 2400 ഒളം ശിശുകളില്‍ കൂടി സ്ഥിരീകരിച്ചതോടെയാണ് ബ്രസീലില്‍ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചത്. കഴിഞ്ഞമാസം തലയോട്ടി ചുരുങ്ങുന്ന മൈക്രോസെഫാലി രോഗ ബാധിതരായ കുട്ടികളില്‍ സീക്കാ വൈറസിന്റെ സാന്നിധ്യം ബ്രസീല്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ വൈറസ് ബാധ കൂടുതല്‍ കുട്ടികളില്‍ സ്ഥിരീകരിച്ചു. കുട്ടികള്‍ക്ക് പുറമെ …

Read More »

ദാരിദ്ര്യത്തെ തോല്‍പ്പിച്ച് സുന്ദരിപ്പട്ടം: തായ്‌ലന്റ് സുന്ദരി അമ്മയുടെ കാല്‍ തൊട്ട് വന്ദിക്കുന്ന ചിത്രം ശ്രദ്ധേയമാകുന്നു

28

തായ്‌ലന്റില്‍ സുന്ദരിപ്പട്ടം നേടിയ ഖനീറ്റ മിന്റ് സസേംഗ് എന്ന പതിനേഴുകാരി അമ്മയുടെ കാല്‍തൊട്ടു വന്ദിക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുന്നു. കഴിഞ്ഞ മാസമാണ് തായ്‌ലന്‍ഡിലെ സുന്ദരി പട്ടം ഇവര്‍ നേടിയത്. ആ സമയം അവളുടെ അമ്മ മാലിന്യതൊട്ടിക്ക് മുന്നില്‍ തന്റെ ജോലിയുടെ ഭാഗമായി നില്‍ക്കുകയായിരുന്നു.  പ്ലാസ്റ്റികും മറ്റ് ഉപയോഗശൂന്യമായ വസ്തുക്കള്‍ പെറുക്കിയും വീട്ടുജോലി ചെയ്തുമൊക്കെയാണ് ഖനീറ്റയെ അമ്മ വളര്‍ത്തി വലുതാക്കിയത്. തന്നെ ഈ നിലയിലെത്തിക്കാന്‍ അമ്മ ചെയ്ത പരിശ്രമങ്ങളെല്ലാം ഈ അവസരത്തില്‍ …

Read More »