Breaking News
Home / News / India

India

മധ്യപ്രദേശിൽ കനത്ത മഴ; 15 മരണം

Madhya Pradesh

ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 15 പേർ മരിച്ചു. മേഖലയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിന് ഹെലികോപ്റ്ററിെൻറ സഹായം സർക്കാർ തേടിയിട്ടുണ്ട്. ദുരിതാശ്വാസ  പ്രവർത്തനങ്ങൾക്കും സഹായങ്ങൾക്കുമായി സൈന്യത്തിെൻറ സഹായം തേടുന്ന കാര്യം ആലോചനയിലാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം രഹാത്ഗഡിൽ വീട് തകർന്ന് ഒരുകുടുംബത്തിലെ കുട്ടികളുൾപ്പെടെ ഏഴുപേർ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സത്നാ ജില്ലയിലെ സാഗറിൽ നിർമാണ മേഖലയിലെ തൊഴിലാളികളുടെ കുടുംബങ്ങൾ താമസിച്ച …

Read More »

കശ്​മീരിൽ അധ്യാപകനെ അടിച്ചുകൊന്നത്​ സുരക്ഷാ സൈന്യമെന്ന്​ സ്​ഥിരീകരണം

kc

ശ്രീനഗർ: കശ്മീരിൽ കോളജ് അധ്യാപകൻ സൈന്യത്തിെൻറ അടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ മുതിർന്ന സൈനിക ഉദ്യോഗസഥെൻറ കുറ്റ സമ്മതം. അധ്യാപകെൻറ കൊലപാതകം അസ്വീകാര്യവും നീതികരിക്കാൻ കഴിയുന്നതല്ലെന്നുമാണ് സൈനിക മേധാവി അറിയിച്ചിരിക്കുന്നത്. സൈനികരും പ്രക്ഷോഭകാരികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ അധ്യാപകൻ കൊല്ലപ്പെെട്ടന്നായിരുന്നു നേരത്തെ സൈന്യം പറഞ്ഞിരുന്നത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് ശ്രീനഗറിൽ നിന്നും 40 കിലോമീറ്റർ അകലെയുള്ള ഖ്രൂ ഗ്രാമത്തിൽ സൈനിക റെയ്ഡിനിടെ ഷബിർ അഹ്മദ് മോംഗ(32)യെന്ന കോളജ് അധ്യാപകനെ സൈന്യം ക്രൂരമായി അടിച്ച് …

Read More »

ആയുധക്കടത്തിനിടെ പാക് ചാരൻ പിടിയിൽ

pak-spy-jaisalmer_650x400_71471588247 (1)

ജെയ്സൽമിർ: ആയുധക്കടത്തിനിടെ പാക് ചാരൻ രാജസ്ഥാനിൽ പിടിയിൽ. നന്ദ് ലാൽ മഹാരാജാണ് ബുധനാഴ്ച ഇൻറലിജൻസിന്‍റെ പിടിയിലായത്. ഇന്ത്യയിലേക്ക് ആയുധം കടത്താൻ ഇയാൾ സഹായിയായി പ്രവർത്തിക്കാറുണ്ടെന്ന് ഇന്‍റലിജൻസ് വൃത്തങ്ങൾ അറിയിച്ചു. പാസ്പോർട്ടും വിസയുമായാണ് ഇയാൾ ഇന്ത്യയിലേക്ക് വന്നത്. ജെയ്സൽമിർ അതിർത്തിയിൽ വെച്ചാണ്  പിടിയിലായത്. എന്നാൽ വിദേശികൾക്കും സ്വദേശികൾക്കും ജെയ്സൽമിർ അതിർത്തിയിൽ പോവാൻ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. ഇയാൾ എങ്ങിനെ അവിടെയെത്തി എന്ന കാര്യത്തെ കുറിച്ച് അധികൃതർ അന്വേഷിക്കുന്നുണ്ട്.

Read More »

സാക്ഷിയ്ക്ക് എയര്‍ ഇന്ത്യയുടെ കിടിലന്‍ സമ്മാനം

Sakshi

ദില്ലി: റിയോയിലെ മെഡല്‍ നേട്ടത്തിന് പിന്നാലെ സാക്ഷി മാലിക്കിന് വിവിധ ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നും അഭിനന്ദന പ്രവാഹം. റിയോ നേട്ടത്തിന് പിന്നാലെ, സാക്ഷി മാലിക്കിന് ആനുകൂല്യങ്ങളുമായി എയര്‍ ഇന്ത്യ അയച്ച കത്താണ് ഏറ്റവും ശ്രദ്ധേയം. എയര്‍ ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടര്‍ അശ്വനി ലോഹന്‍ സാക്ഷി മാലിക്കിന് അയച്ച കത്തിലാണ് അനൂകൂല്യങ്ങളെ കുറിച്ചുള്ള അറിയിപ്പ് നല്‍കുന്നത്. എയര്‍ ഇന്ത്യയുടെ വിമാന റൂട്ടുകളിലുള്ള സ്ഥലം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കി കൊണ്ട്, രണ്ട് ബിസിനസ്സ് …

Read More »

അരുണാചല്‍ പ്രദേശിലെ വ്യോമസേനാ എയര്‍ഫീല്‍ഡ് വെള്ളിയാഴ്ച രാജ്യത്തിന് സമര്‍പ്പിക്കും

Air-Field

ദില്ലി: വ്യോമസേനയുടെ എയര്‍ഫീല്‍ഡ് അരുണാചല്‍ പ്രദേശില്‍ പൂര്‍ണ സജ്ജമാകുന്നു. ചൈനീസ് അതിര്‍ത്തിക്ക് 100 കിലോമീറ്റര്‍ മാത്രം അകലെ തന്ത്രപ്രധാനമായ പസിഗഡിലാണ് എയര്‍ഫീല്‍ഡ് സ്ഥിതി ചെയുന്നത്. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന പസിഗഡ് എയര്‍ഫീല്‍ഡ് ഈ മാസം 19നാണ് രാജ്യത്തിന് സമര്‍പ്പിക്കുന്നത്. 1962 ലെ ഇന്ത്യചൈന യുദ്ധത്തിനു ശേഷം ഉപേക്ഷിക്കപ്പെട്ട ഈ എയര്‍ഫീല്‍ഡ് 1000 കോടി രൂപ മുടക്കിയാണ് നവീകരിച്ചത്. ഇന്ത്യക്ക് ഭീഷണിയായി ചൈനയുടെ 15 എയര്‍ഫീല്‍ഡുകളാണ് തിബറ്റ് സ്വയം ഭരണ പ്രദേശത്തുള്ളത്. വ്യോമസേനയുടെ …

Read More »

ഹോട്ടല്‍ നര്‍ത്തകിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗം ചെയ്തു

gang-rape

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബന്താരയില്‍ ഹോട്ടല്‍ നര്‍ത്തകിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗത്തിനിരയാക്കി. എട്ട് പേരാണ് യുവതിയെ പീഡിപ്പിച്ചത്. ഇവര്‍ എട്ട് പേരും ഒരേ കമ്പനിയിലെ ജീവനക്കാരാണ്. യുവതിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് നാല് പേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. അറസ്റ്റ് ചെയ്ത നാലു പേരുമായി പൊലീസ്

Read More »

കശ്മിരില്‍ വീണ്ടും ഭീകരാക്രമണം, മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

kashmir-1

ശ്രീനഗര്‍: കശ്മീരില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികരടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു. കാശ്മീരിലെ ബാരമുളളയിലാണ് ആക്രമണം ഉണ്ടായത്. ബാരമുള്ളയിലെ ക്വാജാബാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ കടന്നുവരുന്ന വഴിയില്‍ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് സൈനികരും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. ഇതിനിടെ കശ്മീരില്‍ സംഘര്‍ഷം നിലനിര്‍ത്താന്‍ പാകിസ്താനില്‍ നിന്ന് കോടികള്‍ ഒഴിക്കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. നിലനിര്‍ത്താന്‍ പ്രതിഷേധകര്‍ക്കിടയില്‍ ഇരുപത്തിനാലു കോടിരൂപയോളം നല്‍കിട്ടുണ്ടന്നണ് റിപ്പോര്‍ട്ട് പുറത്ത് …

Read More »

ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റ് തീവ്രവാദി നേതാവ് കൊല്ലപ്പെട്ടു

Maoist-rebels-in-Chhattis-010

റായ്പൂര്‍:ഛത്തീസ്ഗഢില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റ് തീവ്രവാദി നേതാവ് കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് ജന്‍ മിലിഷ്യ കമാന്‍ഡര്‍ അര്‍ജ്ജുനാണ് കൊല്ലപ്പെട്ടത്. 2014-ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലെ മുഖ്യപ്രതിയാണ് ഇയാള്‍. ആംബുലന്‍സില്‍ സഞ്ചരിച്ചിരുന്ന സിആര്‍പിഎഫ് ജവാന്‍മാരും രണ്ട് പ്രദേശവാസികളും അന്ന് നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് മാവോയിസ്റ്റ് സംഘത്തെ ദര്‍ഭ പൊലീസ് സ്റ്റേഷന്‍ …

Read More »

സ്വാതന്ത്ര്യ ദിനത്തില്‍ വാഗാ അതിര്‍ത്തിയില്‍ മധുരം പങ്കിട്ട് ഇന്ത്യ- പാക് സൈന്യം

WAGA-BORDER

സ്വാതന്ത്യ ദിനാഘോഷത്തോടനുബന്ധിച്ച് പ്രത്യേക പരേഡും അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയിരുന്നു. പരേഡും സ്വാതന്ത്യ ദിന ആഘോഷവും കാണാന്‍ നിരവധി പേരാണ് അതിര്‍ത്തി പ്രദേശത്തെത്തിയത്. പാകിസ്താന്റെ സ്വാതന്ത്ര്യ ദിനമായിരുന്ന ഇന്നലെ പാക് സൈന്യം ഇന്ത്യന്‍ സൈനികര്‍ക്കും മധുരം കൈമാറിയിരുന്നു. കഴിഞ്ഞ വര്‍ഷം പഞ്ചാബ് കശ്മീര്‍ മേഖലയിലെ പാക് ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സേന മധുര വിതരണത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഈ വര്‍ഷവും ജൂലൈ 31ന് ശേഷം മാത്രം മുപ്പത് പ്രാവശ്യമാണ് പാകിസ്താന്‍ …

Read More »