Breaking News
Home / News / Kerala

Kerala

മെഡിക്കൽ പ്രവേശം: സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് ആരോഗ്യ മന്ത്രി

shylaja

തിരുവനന്തപുരം: മുഴുവൻ മെഡിക്കൽ സീറ്റുകളിലും പ്രവേശം നടത്തുമെന്ന സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ഫീസ് വർധനവും ഏകീകരണവും പരിഗണനയിലാണ്. പ്രവേശം സംബന്ധിച്ച് സർക്കാറിന് പിടിവാശിയില്ല. മാനേജ്മെന്‍റുകളുമായി വിഷയം ചർച്ച ചെയ്യാൻ തയാറാെണന്ന് ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സ്വാശ്രയ മാനേജ്മെന്‍റുകള്‍ നാളെ ഹൈകോടതിയിൽ ഹരജി നൽകും. സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്‍റ് അസോസിയേഷനും വ്യക്തിഗത മാനേജ്മെന്‍റുകളുമാണ് ഹരജി നല്‍കുക. സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാ …

Read More »

ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവം: നടപടി റിപ്പോര്‍ട്ട് ലഭിച്ച ശേഷം

sas1

തിരുവനന്തപുരം: ശര്‍ഭാശയ ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ തല്‍ക്കാലം നടപടിയില്ളെന്ന് ആരോഗ്യവകുപ്പ്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ഇക്കാര്യത്തില്‍ അനാസ്ഥകാട്ടിയിട്ടില്ളെന്നും സംഭവം ബോധ്യമായ ഉടന്‍ കൂടുതല്‍ വിദഗ്ധചിത്സക്ക് കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് രോഗിയെ റഫര്‍ ചെയ്യുകയുണ്ടായെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്. അതിന്‍െറ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കെതിരെ നടപടി വേണ്ടെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നിലപാട്. എന്നാല്‍ ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ച സംഭവിച്ചെന്നും കര്‍ശനനടപടി എടുക്കണമെന്ന നിലപാടില്‍ ബന്ധുക്കള്‍ ഉറച്ചുനില്‍ക്കുകയുമാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ …

Read More »

സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് ആഗസ്റ്റ് 30ന്

buss

കൊച്ചി: ഈ മാസം 30ന് സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ് ഉടമകൾ പണിമുടക്കും. സംസ്ഥാന സർക്കാറിന്‍റെ പുതിയ നികുതി നിർദേശങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും ബസുടമകൾ അറിയിച്ചു.

Read More »

വി.ഐ.പി ദർശനം: പിണറായിയും പ്രയാർ ഗോപാലകൃഷ്ണനും തമ്മിൽ വാക് തർക്കം

pinarayu_0

പമ്പ: ശബരിമലയിൽ അവലോകനയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും തിരുവതാംകൂർ ദേവസ്വം ബോർഡ് ചെയർമാൻ പ്രയാർ ഗോപാലകൃഷ്ണനും തമ്മിൽ വാക് തർക്കം. ശബരിമലയിൽ വി.ഐ.പി ക്യൂ സമ്പ്രദായം നിര്‍ത്തലാക്കാനും ഇതിന് പ്രത്യേകം പണം ഈടാക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. ഇക്കാര്യത്തിൽ അധികൃതര്‍ ചര്‍ച്ച നടത്തണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം. എന്നാല്‍ ഇത് സാധ്യമല്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. പ്രസിഡന്‍റിന്‍റെ വാക്കുകളില്‍ രാഷ്ട്രീയമുണ്ടെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചതോടെ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നു. ദേവസ്വം ബോർഡ് …

Read More »

സ്ത്രീകളെ പതിനാല് സെക്കന്റ് നോക്കിയാല്‍ കേസെടുക്കാം’;ഋഷിരാജ് സിംഗ് ഉദ്ദേശിച്ചതെന്താണെന്ന്’കണ്ണേറ്’ കാണിച്ചു തരും

kanneru

സ്ത്രീകളെ പതിനാല് സെക്കന്റെ് തുറിച്ചുനോക്കിയാല്‍ കേസെടുക്കാമെന്ന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരെ നിരവധി ട്രോളുകളും പരിഹാസവുമായി പലരും എത്തി. എന്നാല്‍ താന്‍ എന്താണെന്ന് പറഞ്ഞതെന്ന് മനസ്സിലാകാത്തവരാണ് പരിഹസിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന ഒരു നിയമം അറിയാത്തവര്‍ക്കായി പറഞ്ഞു കൊടുക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം വിശദീകരിച്ചുകൊണ്ട് രംഗത്തു വരികയും ചെയ്തു. പതിനാല് സെക്കന്റ് എന്ന് കേട്ട മാത്രയില്‍ എല്ലാവരും ഋഷിരാജ് സിംഗിനെ പരിഹസിക്കാന്‍ തുടങ്ങി. ഈ പതിനാല് സെക്കന്റ് …

Read More »

കെ എം മാണിക്കെതിരായ ബാര്‍കോഴ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു

46583499.cms

തിരുവനന്തപുരം: കെ എം മാണിയ്‌ക്കെതിരായ ബാര്‍കോഴ കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി അടുത്തമാസത്തേക്ക് മാറ്റിവെച്ചു. വിജിലന്‍സ് ജഡ്ജ് എ ബദറുദ്ദിന്‍ അവധിയിലായതിനെ തുടര്‍ന്ന് വിജ്ഞാപനത്തിലൂടെയാണ് കേസ് മാറ്റിവെച്ചത്. സെപ്തംബര്‍ 5 ലേക്കാണ് കേസ് മാറ്റിയിരിക്കുന്നത്. ബാര്‍കോഴ കേസില്‍ മാണിയെ കുറ്റവിമുക്തമാക്കി വിജിലന്‍സ് സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടാണ് കോടതി പരിഗണിക്കേണ്ടിയിരുന്നത്. വിജിലന്‍സ് റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളും കോടതിയുടെ പരിഗണനയില്‍ …

Read More »

ആറന്‍മുള വിമാനത്താവള പദ്ധതിക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്രം ഉറപ്പ് തന്നതായി കുമ്മനം രാജശേഖരന്‍

kUMMANAM

തിരുവനന്തപുരം: ആറന്‍മുള വിമാനത്താവള പദ്ധതി നടപ്പാക്കാന്‍ ബിജെപി ഒരുവിധത്തിലും അനുവദിക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കെജിഎസ് ഗ്രൂപ്പ് ജനങ്ങളേയും സര്‍ക്കാരിനേയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിമാനത്താവള പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കില്ലെന്ന് ഉറപ്പ് നല്‍കിയതായും കുമ്മനം പറഞ്ഞു. ഇപ്പോള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രായത്തിന്റെ മുന്നില്‍ ഫൈസല്‍ കമ്മിറ്റി ശുപാര്‍ശകള്‍ എത്തിയിട്ടില്ലെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. എത്തിക്കഴിഞ്ഞാല്‍ അത് പുനപ്പരിശോധിക്കും. പരിസ്ഥിതി മന്ത്രാലയം ഒരുകാരണവശാലും ഇതിന് അനുമതി നല്‍കില്ലെന്ന് …

Read More »

കേരളാ കോണ്‍ഗ്രസും ലീഗും ഇടതുമുന്നണിയില്‍ വേണ്ടേവേണ്ട; നിലപാട് വ്യക്തമാക്കി ജനയുഗത്തിന്റെ ലേഖനം

janayugam

ഇടതുപക്ഷത്തിനൊപ്പം കേരള കോണ്‍ഗ്രസും മുസ്‌ലീം ലീഗും വേണ്ടന്ന മുന്നറിയിപ്പ് നല്‍കി സിപിഐ മുഖപത്രം ജനയുഗം. ഇടതുപ്രകടന പത്രികയുടെ മേല്‍ ഒരു ചെമ്പരന്തും റാകിപ്പറക്കേണ്ട എന്ന ലേഖനത്തിലാണ് കേരള കോണ്‍ഗ്രസും ലീഗും എല്‍ഡിഎഫില്‍ വേണ്ട എന്ന നിലപാടുമായി ജനയുഗം രംഗത്ത് വന്നത്. കേരളാ കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനും അന്യവര്‍ഗ ചിന്താഗതിയാണ്. ഒരു ലേഖനമോ മുഖപ്രസംഗമോ കൊണ്ട് ഇടതുപക്ഷത്തിന്റെ ജനകീയ രേഖ ഭേദഗതി ചെയ്യാമെന്ന് ആരും വെയില്‍ കായേണ്ട. അഴിമതിയുടെ അന്ധത ബാധിച്ച …

Read More »

ബോബി ചെമ്മണ്ണൂരിനെതിരെ വ്യാജ പ്രചരണവും വധ ഭീഷണിയും

speaking-e1366788420765

ബോബി ചെമ്മണ്ണൂരിനെതിരെ വ്യാജ പ്രചാരണം നടത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് വെളളികുളങര മോനോടി  കൈതാരത്ത് ജോയിക്കെതിരെ തൃശൂർ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജോയ് കൈതാരത്തിൻെറ ഭീഷണിയിൽ വഴങ്ങാതിരുന്നതിൻെറ ഫലമായി ബോബി ചെമ്മണ്ണൂരിൻെറ സ്വകാര്യ വീഡിയോ എഡിറ്റ് ചെയ്തു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധം ഫേസ്ബുക്,  യൂടൂബ്, വാട്ട്സ് ആപ്പ് മുതലായ നവമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയുണ്ടായി. ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് ഡയറക്ടർ ജിസോ.സി.ബേബിയാണ് പരാതി നൽകിയിരിക്കുന്നത്. ബോബി  ചെമ്മണ്ണൂരിൻെറ ഒരു സ്വകാര്യ വീഡിയോ കയ്യിൽ ഉണ്ടെന്നും അത് …

Read More »

ജിഷയുടെ കൊലപാതകം: അന്വേഷണസംഘത്തിന് സഹായകരമായ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു

74

കൊച്ചി: നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന് സഹായകരമായി പുതിയ തെളിവുകള്‍. കൊലയാളിയുടേതെന്ന് കരുതുന്നയാളുടെ കൂടുതല്‍ ഡിഎന്‍എ സാംപിളുകളാണ് പൊലീസിന് ലഭിച്ചത്. ജിഷയുടെ കൈവിരലുകള്‍ക്കിടയില്‍ നിന്നും കണ്ടെത്തിയ മാംസത്തില്‍ നിന്നും, വാതില്‍ക്കൊളുത്തില്‍ പുരണ്ട രക്തക്കറയില്‍ നിന്നുമാണ് കൊലയാളിയുടേതെന്ന് കരുതുന്ന ഡിഎന്‍എ ലഭിച്ചത്. ഇത് രണ്ടും തമ്മില്‍ സാമ്യമുണ്ടെന്നാണ് സ്ഥിരീകരണം. ആദ്യ അന്വേഷണസംഘം ശേഖരിച്ച സാംപിളുകളില്‍ നിന്നാണ് ഡിഎന്‍എ ലഭിച്ചത്. ജിഷയുടെ ശരീരത്തില്‍ കടിയേറ്റ പാടില്‍ നിന്ന് ആദ്യം തിരിച്ചറിഞ്ഞതും ഇതേ …

Read More »