Breaking News
Home / Politics

Politics

കെ എം മാണിക്കെതിരായ ബാര്‍കോഴ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു

46583499.cms

തിരുവനന്തപുരം: കെ എം മാണിയ്‌ക്കെതിരായ ബാര്‍കോഴ കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി അടുത്തമാസത്തേക്ക് മാറ്റിവെച്ചു. വിജിലന്‍സ് ജഡ്ജ് എ ബദറുദ്ദിന്‍ അവധിയിലായതിനെ തുടര്‍ന്ന് വിജ്ഞാപനത്തിലൂടെയാണ് കേസ് മാറ്റിവെച്ചത്. സെപ്തംബര്‍ 5 ലേക്കാണ് കേസ് മാറ്റിയിരിക്കുന്നത്. ബാര്‍കോഴ കേസില്‍ മാണിയെ കുറ്റവിമുക്തമാക്കി വിജിലന്‍സ് സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടാണ് കോടതി പരിഗണിക്കേണ്ടിയിരുന്നത്. വിജിലന്‍സ് റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളും കോടതിയുടെ പരിഗണനയില്‍ …

Read More »

ആറന്‍മുള വിമാനത്താവള പദ്ധതിക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്രം ഉറപ്പ് തന്നതായി കുമ്മനം രാജശേഖരന്‍

kUMMANAM

തിരുവനന്തപുരം: ആറന്‍മുള വിമാനത്താവള പദ്ധതി നടപ്പാക്കാന്‍ ബിജെപി ഒരുവിധത്തിലും അനുവദിക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കെജിഎസ് ഗ്രൂപ്പ് ജനങ്ങളേയും സര്‍ക്കാരിനേയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിമാനത്താവള പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കില്ലെന്ന് ഉറപ്പ് നല്‍കിയതായും കുമ്മനം പറഞ്ഞു. ഇപ്പോള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രായത്തിന്റെ മുന്നില്‍ ഫൈസല്‍ കമ്മിറ്റി ശുപാര്‍ശകള്‍ എത്തിയിട്ടില്ലെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. എത്തിക്കഴിഞ്ഞാല്‍ അത് പുനപ്പരിശോധിക്കും. പരിസ്ഥിതി മന്ത്രാലയം ഒരുകാരണവശാലും ഇതിന് അനുമതി നല്‍കില്ലെന്ന് …

Read More »

കേരളാ കോണ്‍ഗ്രസും ലീഗും ഇടതുമുന്നണിയില്‍ വേണ്ടേവേണ്ട; നിലപാട് വ്യക്തമാക്കി ജനയുഗത്തിന്റെ ലേഖനം

janayugam

ഇടതുപക്ഷത്തിനൊപ്പം കേരള കോണ്‍ഗ്രസും മുസ്‌ലീം ലീഗും വേണ്ടന്ന മുന്നറിയിപ്പ് നല്‍കി സിപിഐ മുഖപത്രം ജനയുഗം. ഇടതുപ്രകടന പത്രികയുടെ മേല്‍ ഒരു ചെമ്പരന്തും റാകിപ്പറക്കേണ്ട എന്ന ലേഖനത്തിലാണ് കേരള കോണ്‍ഗ്രസും ലീഗും എല്‍ഡിഎഫില്‍ വേണ്ട എന്ന നിലപാടുമായി ജനയുഗം രംഗത്ത് വന്നത്. കേരളാ കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനും അന്യവര്‍ഗ ചിന്താഗതിയാണ്. ഒരു ലേഖനമോ മുഖപ്രസംഗമോ കൊണ്ട് ഇടതുപക്ഷത്തിന്റെ ജനകീയ രേഖ ഭേദഗതി ചെയ്യാമെന്ന് ആരും വെയില്‍ കായേണ്ട. അഴിമതിയുടെ അന്ധത ബാധിച്ച …

Read More »

നരേന്ദ്ര മോദി മാധ്യമങ്ങളോട് സ്വീകരിക്കുന്ന രീതിയാണ് പിണറായി വിജയന്റേതുമെന്ന് ചെന്നിത്തല

chennithala-1

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ അകറ്റി നിര്‍ത്തുന്നത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നരേന്ദ്രമോദി മാധ്യമങ്ങളോട് സ്വീകരിക്കുന്ന നയമാണ് പിണറായി വിജയന്റേതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്ന പതിവ് രീതി ഒഴിവാക്കിയ സാഹചര്യത്തിലാണ് രമേശിന്റെ പ്രതികരണം. നന്ദി പ്രമേയ ചര്‍ച്ചയില്‍ ഒ രാജഗോപാല്‍ എല്‍ഡിഎഫിനെ പിന്തുണച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പി ആര്‍ ഒ പണി എടുക്കേണ്ട ആളാണെന്ന് തനിക്ക് അഭിപ്രായമില്ലെന്ന് …

Read More »

പൂഞ്ഞാറില്‍ പിസി ജോര്‍ജിനെതിരെ നിശബ്ദത പാലിച്ച് വിഎസ്; സത്യവിരുദ്ധ പ്രസംഗം നടത്താന്‍ കഴിയാത്തതിനാലെന്ന് പിസി ജോര്‍ജ്ജ്‌

72

കോട്ടയം: പൂഞ്ഞാറില്‍ പി സി ജോര്‍ജിന്റെ പേര് പരാമര്‍ശിക്കാതെ വിഎസിന്റെ പ്രസംഗം. പൊതുസമൂഹത്തോട് വഞ്ചന കാട്ടിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കാന്‍ സഹായിക്കണമെന്നു മാത്രമായിരുന്നു വിഎസ് പറഞ്ഞത്. വിലക്കയറ്റം കൊണ്ട് ജനത്തിന്റെ നടുവൊടിക്കുന്ന, തൊട്ടതിന് ഒക്കെയും തുട്ട് വാങ്ങുന്ന ഉമ്മന്‍ ചാണ്ടിയുടെ ഭരണം അസാനിപ്പിക്കണമെന്നും വി എസ് പറഞ്ഞു. പിസി ജോര്‍ജിനെക്കുറിച്ച് യാതൊന്നും പറയാതെ വിഎസ് പ്രസംഗം ചുരുക്കി. മുണ്ടക്കയത്ത് സംഘടിപ്പിച്ച എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയൊണ് പിസി ജോര്‍ജിനെതിരെ വിഎസ് നിശബ്ദത …

Read More »

ഇടതുപക്ഷം ശരിയുടെ പക്ഷത്തായതു കൊണ്ടാണ് സ്ഥാനാര്‍ത്ഥിയായതെന്ന് എം വി നികേഷ് കുമാര്‍; പി ജയരാജനുമായി കൂടിക്കാഴ്ച നടത്തി

66

കോഴിക്കോട്: ഇടതുപക്ഷമാണ് ശരിയെന്ന് അഴീക്കോട് മത്സരിക്കുന്ന സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥി എംവി നികേഷ് കുമാര്‍. ഇടതുപക്ഷം ശരിയുടെ പക്ഷത്തായതു കൊണ്ടാണ് സ്ഥാനാര്‍ത്ഥിയായത്. അഴീക്കോട്ട് നൂറ് ശതമാനം വിജയ പ്രതീക്ഷയുണ്ടെന്നും നികേഷ് കുമാര്‍ പറഞ്ഞു. എം വി നികേഷ് കുമാര്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. വടകരയില്‍ ജില്ലാ സെക്രട്ടറി പി ജയരാജനുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. കണ്ണൂര്‍ ജില്ലയിലെ ഇടതു പക്ഷ സ്ഥാനാര്‍ത്ഥികളായ കെ കെ ഷൈലജ, എന്‍ ഷംസീര്‍, …

Read More »

ശ്രീനാരായണ ഗുരു കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്; ഗുരുവിന്റെ ആശയങ്ങള്‍ തന്നെ കമ്മ്യൂണിസ്റ്റാക്കിയെന്ന് കോടിയേരി ബാലകൃഷ്ണന്‍

68

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവാണ് കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളാണ് തന്നെ കമ്യൂണിസ്റ്റാക്കി മാറ്റിയതെന്നും കോടിയേരി പറഞ്ഞു. എല്‍ഡിഎഫ് അധികാരത്തില്‍ വരാതിരിക്കാന്‍ കോണ്‍ഗ്രസ് -ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണ് സംസ്ഥാനത്തുള്ളതെന്നും കോടിയേരി പറഞ്ഞു. ഈ കൂട്ടുകെട്ടിന്റെ മധ്യവര്‍ത്തി വെള്ളാപ്പള്ളി നടേശനാണ്. ഇതിനു മറയിടാനാണ് ബിഡിജെഎസ് രൂപീകരിച്ചതെന്നും കോടിയേരി പറഞ്ഞു. ക്ഷേത്രങ്ങളെ പോലും ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നുവെന്നും കോടിയേരി പറഞ്ഞു. ക്രിക്കറ്റ് താരം …

Read More »

വിവാദ പരമാര്‍ശം: മാപ്പ് പറയില്ലെന്ന് സ്മൃതി ഇറാനി; രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം

61

ദില്ലി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പ്രസംഗത്തെ ചൊല്ലി രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. സ്മൃതി ഇറാനി മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സ്മൃതി ഇറാനി മാപ്പ് പറയും വരെ സഭ നടത്താന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം അറിയിച്ചു. ദുര്‍ഗാ ദേവിയെയും മഹിഷാസുരനെയും കുറിച്ചുള്ള പരാമര്‍ശത്തിലാണ് പ്രതിപക്ഷം സ്മൃതി ഇറാനിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. എന്നാല്‍ സ്മൃതി ഇറാനി മാപ്പു പറയാന്‍ വിസമ്മിതച്ചു. ദുര്‍ഗാ ദേവിയെ അപമാനിക്കുന്ന തരത്തിലുള്ള ലഘുലേഖ ജെഎന്‍യുവില്‍ നിന്നാണ് ലഭിച്ചത്. രേഖകളില്‍ പറയുന്ന …

Read More »

പിണറായി മുണ്ടുടുത്ത മുസോളിനിയെന്ന് ബല്‍റാം, ഇന്ദിരാഗാന്ധിയോട് ഉപമിച്ചുകൂടെയെന്ന് എം സ്വരാജ്: കേരളയാത്രകളുടെ പേരില്‍ ഫെയ്സ്ബുക്കില്‍ പോര്

54

സിപിഎം പിബി അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ചും കെപിസിസി പ്രസിഡന്റ് നയിക്കുന്ന കേരളരക്ഷാമാര്‍ച്ചും പുരോഗമിക്കവെ ജാഥയെച്ചൊല്ലി  ഫെയ്സ്ബുക്കില്‍ ഏറ്റുമുട്ടി യുവനേതാക്കള്‍ രംഗത്തെത്തി. ഡിവൈഎഫ്‌ഐ സംസ്ഥാനസെക്രട്ടറി എം സ്വരാജും, യൂത്ത് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമുമാണ് ഫെയ്സ്ബുക്കിലൂടെ ഏറ്റുമുട്ടിയത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃത്താല നിയമസഭാ മണ്ഡലം ബല്‍റാമില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ സിപിഐഎം സ്വരാജിനെ രംഗത്തിറക്കുമെന്ന വാര്‍ത്തള്‍ക്കിടയിലാണ് ഇരുനേതാക്കളും നവമാധ്യമങ്ങളില്‍ ഏറ്റുമുട്ടിയത്. അഴിമതിയിലും കൊലപാതകരാഷ്ട്രീയത്തിലുമാരംഭിച്ച നേതാക്കളുടെ വാഗ്വാദം, ഇന്ദിരാഗാന്ധിയിലും ഹിറ്റ്‌ലറിലും …

Read More »

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്ന് കുമ്മനം രാജശേഖരന്‍

47

തിരുവനന്തപുരം: വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്ന് അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേരളത്തില്‍ മതവിവേചനം നിലനില്ക്കുന്നതായും കുമ്മനം അഭിപ്രായപ്പെട്ടു. ബിജെപി അവശജനവിഭാഗത്തിനായി പോരാടുമെന്നും കുമ്മനം പറഞ്ഞു.ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളില്‍ ജാതിക്കതീതമായി തന്ത്രികളെ നിയമിക്കണമെന്നും തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ കുമ്മനം പറഞ്ഞു. കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷനായി ഇന്നാണ് അധികാരമേറ്റത്. ആര്‍എസ്എസ് പ്രചാരകനില്‍ നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തെത്തുന്ന ആദ്യ നേതാവാണ് കുമ്മനം രാജശേഖരന്‍. ഒരുകാലത്ത് …

Read More »