Breaking News
Home / Sports

Sports

Et ullamcorper sollicitudin elit odio consequat mauris, wisi velit tortor semper vel feugiat dui, ultricies lacus. Congue mattis luctus, quam orci mi semper

പുതുചരിത്രം സമ്മാനിച്ച്​ നെയ്​മർ ക്യാപ്​റ്റൻ സ്​ഥാനം ഒഴിഞ്ഞു

neymar 2

റിയോ ഡെ ജനീറോ: ഒളിമ്പിക്സിലെ ഫുട്ബാൾ ചരിത്രത്തിൽ പുതുചരിത്രം രചിച്ച് ബ്രസീലിെൻറ ഇതിഹാസ താരം നെയ്മർ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. 2014 ഫുട്ബാൾ ലോകകപ്പിൽ ജർമനിയോടേറ്റ കനത്ത പരാജയത്തിന് മധുര പ്രതികാരം ചെയ്തായിരുന്നു സ്ഥാനം ഒഴിഞ്ഞത്.  2014 സെപ്തംബറിലായിരുന്നു നെയ്മർ ആദ്യമായി ബ്രസീലിെൻറ നായക സ്ഥാനം ഏറ്റെടുക്കുന്നത്. അതിന് ശേഷം ഒളിമ്പിക്സ് ടീമിനെ നയിക്കാൻ വീണ്ടും ബ്രസീൽ കോച്ച് റൊഗീരിയോ മെക്കാള നെയ്മറിനെ ചുമതലപ്പെടുത്തുകയായിരുന്നു. ലോകകപ്പും കോപ്പ അമേരിക്കയും ഉള്‍പ്പെടെ …

Read More »

സാക്ഷിയ്ക്ക് എയര്‍ ഇന്ത്യയുടെ കിടിലന്‍ സമ്മാനം

Sakshi

ദില്ലി: റിയോയിലെ മെഡല്‍ നേട്ടത്തിന് പിന്നാലെ സാക്ഷി മാലിക്കിന് വിവിധ ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നും അഭിനന്ദന പ്രവാഹം. റിയോ നേട്ടത്തിന് പിന്നാലെ, സാക്ഷി മാലിക്കിന് ആനുകൂല്യങ്ങളുമായി എയര്‍ ഇന്ത്യ അയച്ച കത്താണ് ഏറ്റവും ശ്രദ്ധേയം. എയര്‍ ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടര്‍ അശ്വനി ലോഹന്‍ സാക്ഷി മാലിക്കിന് അയച്ച കത്തിലാണ് അനൂകൂല്യങ്ങളെ കുറിച്ചുള്ള അറിയിപ്പ് നല്‍കുന്നത്. എയര്‍ ഇന്ത്യയുടെ വിമാന റൂട്ടുകളിലുള്ള സ്ഥലം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കി കൊണ്ട്, രണ്ട് ബിസിനസ്സ് …

Read More »

പുര്‍സല വെങ്കിട സിന്ധു അഥവാ പിവി സിന്ധു, ഇന്ത്യയുടെ യശസുയര്‍ത്തിയ ആ സുവര്‍ണതാരത്തെക്കുറിച്ച്

sindhu

പുര്‍സല വെങ്കിട സിന്ധു, 125 കോടി ജനങ്ങളുടെ ഹൃദയങ്ങളില്‍ സ്വര്‍ണത്തിളക്കമുള്ള നാമമാണിത്. അവളിന്ന് ഒരു നാടിന്റെയാകെ വികാരമാണ്, ഒരു ജനതയുടെ അഭിമാനത്തിന്റെ മറുപേരാണ്. ആദ്യമായി ഒളിമ്പിക് വെള്ളിമെഡലെന്ന നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ വനിതാ താരമെന്ന ബഹുമതിയും ഇനി സിന്ധുവില്‍ സുരക്ഷിതം. ബാറ്റ്മിന്റണില്‍ ഒളിമ്പിക്‌സ് ഫൈനലിലെത്തി, പൊരുതിത്തോറ്റ്, വെള്ളിമെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ താരത്തിന്റെ ആ കരുത്തുള്ള ജീവിതത്തിലേക്ക്. വളര്‍ന്നുവരുന്ന ഒരായിരം സിന്ധുമാര്‍ക്ക് ആവേശമായി ലോകത്തിന് നെറുകയലേക്ക് നടന്നുകയറിയ ഈ തെലുങ്കാനയുടെ …

Read More »

വീണു പോയ താരത്തിന് കൈത്താങ്ങായി ‘ട്രാക്കിലെ മാലാഖ’

runners-1-800

റിയോ ഡി ജെനീറോ: റിയോ കണ്ട ഏറ്റവും ആവേശകരവും മനുഷ്യത്വപരവുമായ നിമിഷങ്ങളിലൊന്നിനാണ് വനിതകളുടെ 5000 മീറ്റര്‍ മത്സരം സാക്ഷിയായത്. കാലിടറി വീണ ന്യൂസിലാന്‍ഡ് താരത്തിന് കൈത്താങ്ങായത് ട്രാക്കിലെ എതിരാളി അമേരിക്കന്‍ താരം. ഇരുവരും ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു. മത്സരത്തിനിടയില്‍ ട്രാക്കില്‍ കാലിടറിവീഴുന്ന താരങ്ങള്‍ സാധാരണ കാഴ്ചയാണ്. വെല്ലുവിളിയെ അതിജീവിച്ച് ഫിനിഷിങ് ലൈന്‍ തൊട്ടവരും മത്സരം പൂര്‍ത്തിയാക്കാനാകാതെ പാതിവഴിയില്‍ ഓട്ടം അവസാനിപ്പിച്ചവരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ റിയോയില്‍ വനിതകളുടെ 5000 മീറ്റര്‍ …

Read More »

പുരുഷ-വനിതാ ടീമുകള്‍ ഫൈനലില്‍; ബ്രസീല്‍ ബീച്ച് വോളിബോള്‍ പ്രേമികള്‍ ആവേശത്തില്‍

beach-volly

റിയോ ഡി ജനീറോ: തെക്കെ അമേരിക്കന്‍ രാജ്യത്തില്‍ ആദ്യമായാണ് ഒളിംപിക്‌സ് അരങ്ങേറുന്നത്. അതിന്റെ മുഴുവന്‍ ആവേശവും ബ്രസിലിലെങ്ങും കാണാം. ബീച്ച് വോളിബോള്‍ ഒളിംപിക്‌സിലെ പ്രധാന വിഭാഗമാണ്. ബ്രസീലിയന്‍ പുരുഷ വനിത വിഭാഗം ടീമുകള്‍ ബീച്ച് വോളിബോള്‍ ഫൈനലില്‍ കടന്നു. ബ്രസീലിലെ ബീച്ച് വോളിബോള്‍ പ്രേമികള്‍ ആവേശത്തിലാണ്. കാരണം മറ്റൊന്നുമല്ല ആതിഥേയരായ ബ്രസിലിയന്‍ പുരുഷ-വനിതാ വിഭാഗം ടീമുകള്‍ ബീച്ച് വോളിബോളില്‍ ഫൈനലില്‍ കടന്നതുതന്നെ. വനിതാ വിഭാഗത്തില്‍ റഷ്യയെ തോല്‍പ്പിച്ചും പുരുഷവിഭാഗത്തില്‍ അമേരിക്കയേയും …

Read More »

9.81 സെക്കന്റില്‍ റിയോ ട്രാക്കില്‍ ‘ബോള്‍ട്ടിട്ടു’; 100 മീറ്റര്‍ അതിവേഗ മത്സരത്തില്‍ ബോള്‍ട്ടിന് സ്വര്‍ണം

BOLT

റിയോ: ട്രാക്കിലെ വേഗരാജാവ് ആരാണെന്ന ചോദ്യത്തിന് ഉസൈന്‍ ബോള്‍ട്ട് വീണ്ടും ഉത്തരം നല്‍കിയിരിക്കുന്നു. റിയോ ഒളിമ്പിക്‌സിലെ 100 മീറ്റര്‍ അതിവേഗ ഇനത്തില്‍ 9.81 സെക്കന്റ് രേഖപ്പെടുത്തി ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട്, ഒളിമ്പിക്‌സ് ട്രാക്കിലെ ‘ട്രിപ്പിള്‍-ട്രിപ്പിള്‍’ സ്വര്‍ണ്ണ വേട്ടയുടെ ആദ്യ കടമ്പ പൂര്‍ത്തീകരിച്ചു. പുരുഷന്‍മാരുടെ 100 മീറ്റര്‍ അതിവേഗ ഇനത്തില്‍ തുടര്‍ച്ചയായുള്ള മൂന്നാം സ്വര്‍ണ്ണമാണ് ബോള്‍ട്ട് കരസ്ഥമാക്കിയിരിക്കുന്നത്. തുടക്കത്തില്‍ ഒരല്‍പം പതറിയെങ്കിലും അതിവേഗ ചുവടുകളാല്‍ ഫിനിഷിങ്ങ് ലൈനിലേക്ക് ഉസൈന്‍ ബോള്‍ട്ട് …

Read More »

രവി ശാസ്ത്രി ജീവിക്കുന്നത് വിഡ്ഢികളുടെ ലോകത്തില്‍; മറുപടിയുമായി ഗാംഗുലി

79

കൊല്‍ക്കത്ത: ഇന്ത്യന്‍ പരിശീലക സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ തനിക്കെതിരെ വിവാദ പരാമര്‍ശങ്ങളുമായി വന്ന രവി ശാസ്ത്രിയ്ക്ക് സൗരവ് ഗാംഗുലിയുടെ മറുപടി. ശാസ്ത്രിയ്ക്ക് പരിശീലകസ്ഥാനം നഷ്ടപ്പെടുത്തിയത് താനാണെന്ന പരാമര്‍ശം അത്ഭുതപ്പെടുത്തുന്നതും ദുഖകരവുമാണെന്ന് പറഞ്ഞ ഗാംഗുലി ശാസ്ത്രി വിഡ്ഢികളുടെ ലോകത്താണ് ജീവിക്കുന്നതെന്ന് വിമര്‍ശിച്ചു. “ഞാന്‍ മൂലമാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനം ലഭിക്കാത്തതെന്ന് രവി ശാസ്ത്രി കരുതുന്നുണ്ടെങ്കില്‍ അദ്ദേഹം വിഡ്ഡികളുടെ ലോകത്താണ് ജീവിക്കുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള വ്യക്തിപരമായ അധിക്ഷേപമാണ് അദ്ദേഹം നടത്തിയത്. അത് …

Read More »

മെക്‌സിക്കന്‍ ഫുട്‌ബോള്‍ താരം അലന്‍ പുലിഡോയെ തട്ടിക്കൊണ്ടുപോയി

75

മെക്‌സിക്കോ: ഫുട്‌ബോള്‍ താരത്തെ തട്ടികൊണ്ടു പോയതായി റിപ്പോര്‍ട്ട്. ഗ്രീക്ക് ക്ലബ് ഒളിമ്പ്യാക്കോസിന്റെ മെക്‌സിക്കന്‍ താരം അലന്‍ പുലിഡോയെയാണ് ആറംഗ സംഘം തട്ടികൊണ്ടു പോയത്. ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ശനിയാഴ്ചയാണ് സംഭവം. മയക്കു മരുന്നു മാഫിയയുടെ വിഹാര കേന്ദ്രമായ ടോമലിപാസ് പ്രവശ്യയില്‍ നിന്നുമാണ് പുലിഡോയെ തട്ടിക്കൊണ്ടു പോയതെന്നാണ് വിവരം. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം നടക്കുന്നത്. കാമുകിക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തശേഷം സിയൂഡാഡ് വിക്ടോറിയയിലെ തന്റെ വീട്ടിലേക്ക് കാറില്‍ മടങ്ങുന്നതിനിടെയാണ് …

Read More »

ഇന്ത്യ പൊരുതി നേടി; താരമായി കോഹ്‌ലി; ഇന്ത്യ സെമിയില്‍

69

മൊഹാലി: ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് മിന്നും വിജയം.ആറ് വിക്കറ്റ് ജയമാണ് ഇന്ത്യയുടേത്. ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്‌ലിയാണ് കളിയിലെ താരം. രക്ഷകനായി് മാറിയ കോഹ്ലിയാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ക്വാര്‍ട്ടര്‍ പോരാട്ടത്തോടെ ടീം ഇന്ത്യ സെമിയിലേക്ക് ചുവടുവച്ചു. 16ആം ഓവര്‍ മുതല്‍ കോഹ്ലിയാണ് ഇന്ത്യന്‍ ടീമിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത്.82 റണ്‍സാണ് ടീമിനു വേണ്ടി കോഹ്‌ലി സ്വന്തമാക്കിയത്.ശിഖര്‍ ധവാന്‍-രോഹിത് ശര്‍മ എന്നിവരായിരുന്നു ഓപണിങ് ജോഡി. തുടര്‍ന്ന് കളം നിറക്കാന്‍ യുവരാജ്, …

Read More »

റെസ്ലിംഗ് താരം ഖാലിയ്ക്ക് കസേര കൊണ്ട് തലയ്ക്കടിയേറ്റ് പരുക്ക്

64

ഡെറാഡൂണ്‍: ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ റെസ്ലിംഗ് താരം ഖാലി എന്ന ദാലിപ് സിംഗ് റാണയ്ക്ക് മല്‍സരത്തിനിടെ തലയ്ക്ക് പരുക്ക്. എതിര്‍താരം തലയ്ക്ക് കസേര കൊണ്ട് അടിച്ചപ്പോഴാണ് ഖാലിയ്ക്ക് പരുക്കേറ്റത്. 44കാരനായ ഖാലിയുടെ പരുക്ക് സാരമുള്ളതാണോ എന്ന് വ്യക്തമായിട്ടില്ല. ബോധം പോയ ഖാലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദേശ താരങ്ങളോടൊപ്പം ഡബ്ല്യൂ ഡബ്ല്യൂ ഇ മല്‍സരത്തിനിടെയാണ് പരുക്കേറ്റത്. ഉത്തരാഖണ്ഡിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മല്‍സരത്തിനിടെയാണ് അപകടം. പഞ്ചാബിലെ രാജ്പുത്തില്‍ …

Read More »