Breaking News
Home / Reporter

Reporter

മധ്യപ്രദേശിൽ കനത്ത മഴ; 15 മരണം

Madhya Pradesh

ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 15 പേർ മരിച്ചു. മേഖലയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിന് ഹെലികോപ്റ്ററിെൻറ സഹായം സർക്കാർ തേടിയിട്ടുണ്ട്. ദുരിതാശ്വാസ  പ്രവർത്തനങ്ങൾക്കും സഹായങ്ങൾക്കുമായി സൈന്യത്തിെൻറ സഹായം തേടുന്ന കാര്യം ആലോചനയിലാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം രഹാത്ഗഡിൽ വീട് തകർന്ന് ഒരുകുടുംബത്തിലെ കുട്ടികളുൾപ്പെടെ ഏഴുപേർ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സത്നാ ജില്ലയിലെ സാഗറിൽ നിർമാണ മേഖലയിലെ തൊഴിലാളികളുടെ കുടുംബങ്ങൾ താമസിച്ച …

Read More »

മെഡിക്കൽ പ്രവേശം: സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് ആരോഗ്യ മന്ത്രി

shylaja

തിരുവനന്തപുരം: മുഴുവൻ മെഡിക്കൽ സീറ്റുകളിലും പ്രവേശം നടത്തുമെന്ന സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ഫീസ് വർധനവും ഏകീകരണവും പരിഗണനയിലാണ്. പ്രവേശം സംബന്ധിച്ച് സർക്കാറിന് പിടിവാശിയില്ല. മാനേജ്മെന്‍റുകളുമായി വിഷയം ചർച്ച ചെയ്യാൻ തയാറാെണന്ന് ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സ്വാശ്രയ മാനേജ്മെന്‍റുകള്‍ നാളെ ഹൈകോടതിയിൽ ഹരജി നൽകും. സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്‍റ് അസോസിയേഷനും വ്യക്തിഗത മാനേജ്മെന്‍റുകളുമാണ് ഹരജി നല്‍കുക. സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാ …

Read More »

പുതുചരിത്രം സമ്മാനിച്ച്​ നെയ്​മർ ക്യാപ്​റ്റൻ സ്​ഥാനം ഒഴിഞ്ഞു

neymar 2

റിയോ ഡെ ജനീറോ: ഒളിമ്പിക്സിലെ ഫുട്ബാൾ ചരിത്രത്തിൽ പുതുചരിത്രം രചിച്ച് ബ്രസീലിെൻറ ഇതിഹാസ താരം നെയ്മർ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. 2014 ഫുട്ബാൾ ലോകകപ്പിൽ ജർമനിയോടേറ്റ കനത്ത പരാജയത്തിന് മധുര പ്രതികാരം ചെയ്തായിരുന്നു സ്ഥാനം ഒഴിഞ്ഞത്.  2014 സെപ്തംബറിലായിരുന്നു നെയ്മർ ആദ്യമായി ബ്രസീലിെൻറ നായക സ്ഥാനം ഏറ്റെടുക്കുന്നത്. അതിന് ശേഷം ഒളിമ്പിക്സ് ടീമിനെ നയിക്കാൻ വീണ്ടും ബ്രസീൽ കോച്ച് റൊഗീരിയോ മെക്കാള നെയ്മറിനെ ചുമതലപ്പെടുത്തുകയായിരുന്നു. ലോകകപ്പും കോപ്പ അമേരിക്കയും ഉള്‍പ്പെടെ …

Read More »

ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവം: നടപടി റിപ്പോര്‍ട്ട് ലഭിച്ച ശേഷം

sas1

തിരുവനന്തപുരം: ശര്‍ഭാശയ ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ തല്‍ക്കാലം നടപടിയില്ളെന്ന് ആരോഗ്യവകുപ്പ്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ഇക്കാര്യത്തില്‍ അനാസ്ഥകാട്ടിയിട്ടില്ളെന്നും സംഭവം ബോധ്യമായ ഉടന്‍ കൂടുതല്‍ വിദഗ്ധചിത്സക്ക് കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് രോഗിയെ റഫര്‍ ചെയ്യുകയുണ്ടായെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്. അതിന്‍െറ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കെതിരെ നടപടി വേണ്ടെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നിലപാട്. എന്നാല്‍ ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ച സംഭവിച്ചെന്നും കര്‍ശനനടപടി എടുക്കണമെന്ന നിലപാടില്‍ ബന്ധുക്കള്‍ ഉറച്ചുനില്‍ക്കുകയുമാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ …

Read More »

കശ്​മീരിൽ അധ്യാപകനെ അടിച്ചുകൊന്നത്​ സുരക്ഷാ സൈന്യമെന്ന്​ സ്​ഥിരീകരണം

kc

ശ്രീനഗർ: കശ്മീരിൽ കോളജ് അധ്യാപകൻ സൈന്യത്തിെൻറ അടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ മുതിർന്ന സൈനിക ഉദ്യോഗസഥെൻറ കുറ്റ സമ്മതം. അധ്യാപകെൻറ കൊലപാതകം അസ്വീകാര്യവും നീതികരിക്കാൻ കഴിയുന്നതല്ലെന്നുമാണ് സൈനിക മേധാവി അറിയിച്ചിരിക്കുന്നത്. സൈനികരും പ്രക്ഷോഭകാരികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ അധ്യാപകൻ കൊല്ലപ്പെെട്ടന്നായിരുന്നു നേരത്തെ സൈന്യം പറഞ്ഞിരുന്നത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് ശ്രീനഗറിൽ നിന്നും 40 കിലോമീറ്റർ അകലെയുള്ള ഖ്രൂ ഗ്രാമത്തിൽ സൈനിക റെയ്ഡിനിടെ ഷബിർ അഹ്മദ് മോംഗ(32)യെന്ന കോളജ് അധ്യാപകനെ സൈന്യം ക്രൂരമായി അടിച്ച് …

Read More »

സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് ആഗസ്റ്റ് 30ന്

buss

കൊച്ചി: ഈ മാസം 30ന് സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ് ഉടമകൾ പണിമുടക്കും. സംസ്ഥാന സർക്കാറിന്‍റെ പുതിയ നികുതി നിർദേശങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും ബസുടമകൾ അറിയിച്ചു.

Read More »

ആയുധക്കടത്തിനിടെ പാക് ചാരൻ പിടിയിൽ

pak-spy-jaisalmer_650x400_71471588247 (1)

ജെയ്സൽമിർ: ആയുധക്കടത്തിനിടെ പാക് ചാരൻ രാജസ്ഥാനിൽ പിടിയിൽ. നന്ദ് ലാൽ മഹാരാജാണ് ബുധനാഴ്ച ഇൻറലിജൻസിന്‍റെ പിടിയിലായത്. ഇന്ത്യയിലേക്ക് ആയുധം കടത്താൻ ഇയാൾ സഹായിയായി പ്രവർത്തിക്കാറുണ്ടെന്ന് ഇന്‍റലിജൻസ് വൃത്തങ്ങൾ അറിയിച്ചു. പാസ്പോർട്ടും വിസയുമായാണ് ഇയാൾ ഇന്ത്യയിലേക്ക് വന്നത്. ജെയ്സൽമിർ അതിർത്തിയിൽ വെച്ചാണ്  പിടിയിലായത്. എന്നാൽ വിദേശികൾക്കും സ്വദേശികൾക്കും ജെയ്സൽമിർ അതിർത്തിയിൽ പോവാൻ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. ഇയാൾ എങ്ങിനെ അവിടെയെത്തി എന്ന കാര്യത്തെ കുറിച്ച് അധികൃതർ അന്വേഷിക്കുന്നുണ്ട്.

Read More »

സാക്ഷിയ്ക്ക് എയര്‍ ഇന്ത്യയുടെ കിടിലന്‍ സമ്മാനം

Sakshi

ദില്ലി: റിയോയിലെ മെഡല്‍ നേട്ടത്തിന് പിന്നാലെ സാക്ഷി മാലിക്കിന് വിവിധ ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നും അഭിനന്ദന പ്രവാഹം. റിയോ നേട്ടത്തിന് പിന്നാലെ, സാക്ഷി മാലിക്കിന് ആനുകൂല്യങ്ങളുമായി എയര്‍ ഇന്ത്യ അയച്ച കത്താണ് ഏറ്റവും ശ്രദ്ധേയം. എയര്‍ ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടര്‍ അശ്വനി ലോഹന്‍ സാക്ഷി മാലിക്കിന് അയച്ച കത്തിലാണ് അനൂകൂല്യങ്ങളെ കുറിച്ചുള്ള അറിയിപ്പ് നല്‍കുന്നത്. എയര്‍ ഇന്ത്യയുടെ വിമാന റൂട്ടുകളിലുള്ള സ്ഥലം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കി കൊണ്ട്, രണ്ട് ബിസിനസ്സ് …

Read More »

പുര്‍സല വെങ്കിട സിന്ധു അഥവാ പിവി സിന്ധു, ഇന്ത്യയുടെ യശസുയര്‍ത്തിയ ആ സുവര്‍ണതാരത്തെക്കുറിച്ച്

sindhu

പുര്‍സല വെങ്കിട സിന്ധു, 125 കോടി ജനങ്ങളുടെ ഹൃദയങ്ങളില്‍ സ്വര്‍ണത്തിളക്കമുള്ള നാമമാണിത്. അവളിന്ന് ഒരു നാടിന്റെയാകെ വികാരമാണ്, ഒരു ജനതയുടെ അഭിമാനത്തിന്റെ മറുപേരാണ്. ആദ്യമായി ഒളിമ്പിക് വെള്ളിമെഡലെന്ന നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ വനിതാ താരമെന്ന ബഹുമതിയും ഇനി സിന്ധുവില്‍ സുരക്ഷിതം. ബാറ്റ്മിന്റണില്‍ ഒളിമ്പിക്‌സ് ഫൈനലിലെത്തി, പൊരുതിത്തോറ്റ്, വെള്ളിമെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ താരത്തിന്റെ ആ കരുത്തുള്ള ജീവിതത്തിലേക്ക്. വളര്‍ന്നുവരുന്ന ഒരായിരം സിന്ധുമാര്‍ക്ക് ആവേശമായി ലോകത്തിന് നെറുകയലേക്ക് നടന്നുകയറിയ ഈ തെലുങ്കാനയുടെ …

Read More »

വി.ഐ.പി ദർശനം: പിണറായിയും പ്രയാർ ഗോപാലകൃഷ്ണനും തമ്മിൽ വാക് തർക്കം

pinarayu_0

പമ്പ: ശബരിമലയിൽ അവലോകനയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും തിരുവതാംകൂർ ദേവസ്വം ബോർഡ് ചെയർമാൻ പ്രയാർ ഗോപാലകൃഷ്ണനും തമ്മിൽ വാക് തർക്കം. ശബരിമലയിൽ വി.ഐ.പി ക്യൂ സമ്പ്രദായം നിര്‍ത്തലാക്കാനും ഇതിന് പ്രത്യേകം പണം ഈടാക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. ഇക്കാര്യത്തിൽ അധികൃതര്‍ ചര്‍ച്ച നടത്തണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം. എന്നാല്‍ ഇത് സാധ്യമല്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. പ്രസിഡന്‍റിന്‍റെ വാക്കുകളില്‍ രാഷ്ട്രീയമുണ്ടെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചതോടെ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നു. ദേവസ്വം ബോർഡ് …

Read More »